തെറ്റായ സന്ദേശങ്ങള്‍ ജനങ്ങളിലെത്തിച്ചു; സാനിയ മിര്‍സയ്‌ക്കെതിരെ നടപടി വന്നേക്കും!

ന്യൂഡൽഹി, ചൊവ്വ, 22 മെയ് 2018 (13:00 IST)

Widgets Magazine
 Sania Mirza , CSE  , Misleading , case ,  സാനിയ മിര്‍സ , സിഎസ്ഇ , അമിത് ഖുരാന , പരസ്യം

ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയ്‌ക്കെതിരെ സെന്റർ ഫോർ സയൻസ് ആന്റ് എൻവയോൺമെന്റ് (സിഎസ്ഇ). ഒരു പൗൾട്രി സ്ഥാപനത്തിന്റെ പരസ്യത്തിൽ അഭിനയിച്ചതാണ് താരത്തിന് വിനയായത്.

പൗൾട്രി മേഖല ആന്റി ബയോട്ടിക്കുകൾ ഉപയോഗിക്കുന്നില്ലെന്ന് പരസ്യത്തിലൂടെ സാനിയ വ്യക്തമാക്കുന്നുണ്ട്. ഇതിനെതിരെയാണ് നടപടിക്കൊരുങ്ങുന്നത്.

പരസ്യത്തിലൂടെ സാനിയ തെറ്റായ സന്ദേശമാണ് നല്‍കുന്നത്. പൊതു സമൂഹത്തിനിത് ദോഷം ചെയ്യും. അഡ്വർടൈസ്മെന്റ് സ്റ്റാൻഡേർഡ്സ് കൗൺസിൽ ഒഫ് ഇന്ത്യയുടെ ചട്ടത്തിനു വിരുദ്ധമായിട്ടാണ് പരസ്യം നല്‍കിയിരിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.

തെറ്റായ പരസ്യത്തില്‍ അഭിനയിച്ചത് സംബന്ധിച്ച് സാനിയയ്‌ക്ക് അറിയിപ്പ് നല്‍കിയിരുന്നതായി സിഎസ്ഇ സീനിയർ പ്രോഗ്രം മാനേജർ വ്യക്തമാക്കി. ഒരു താരമെന്ന നിലയില്‍ സമൂഹത്തില്‍ അറിയപ്പെടുന്ന താരമായ അവര്‍ ഇത്തരം പരസ്യങ്ങളില്‍ അഭിനയിക്കുന്നത് മോശമാണ്. ഇങ്ങനെയുള്ള തീരുമാനങ്ങളില്‍ നിന്നും സാനിയ പിന്തിരിയണമെന്നും അദ്ദേഹം പറഞ്ഞു.

പരസ്യം പിന്‍‌വലിക്കുകയോ അല്ലെങ്കില്‍ മാറ്റങ്ങള്‍ വരുത്തുകയോ ഉടന്‍ ചെയ്യണമെന്ന് പൗൾട്രി സ്ഥാപനത്തിന് സിഎസ്ഇ നിര്‍ദേശം നല്‍കി.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

മറ്റു കളികള്‍

news

മെസി ഇങ്ങനെയാണ്, എല്ലാം സ്വന്തമാക്കും; സൂപ്പര്‍ താരത്തെ തേടി മറ്റൊരു പുരസ്‌കാരം കൂടി

റയല്‍ സോസിദാദിനെതിരെ പകരക്കാരനായി ഇറങ്ങി ഒരു ഗോള്‍ നേടിയതോടെയാണ് അദ്ദേഹത്തെ തേടി...

news

ലോകകപ്പിന് പടകൂട്ടി ഇംഗ്ലണ്ട്; ടീമിൽ ലിവർപൂളിന്റെ ട്രെന്റ് അലക്സാണ്ടര്‍ ആര്‍ണോള്‍ഡും

റഷ്യയിൽ മൈതനത്ത് അണിനിരക്കാനുള്ള ഇംഗ്ലണ്ടിന്റെ ലോകകപ്പ് ടിമിനെ പ്രഖ്യാപിച്ചു. ടീമിന്റെ ...

news

നെയ്മർ റയൽ മാഡ്രിഡിലെത്തിയാൽ തിരിച്ചടി ബാഴസലോണക്ക് തന്നെ; മുന്നറിയിപ്പുമാ‍യി സൂപ്പർതാരം മെസ്സി

ബ്രസീൽ സൂപ്പർ താരം നെയ്മർ പി എസ് ജി വിട്ട് റയൽ മാഡ്രിഡിലെത്തിയാൽ ഏറ്റവും വലിയ തിരിച്ചടി ...

Widgets Magazine