സാനിയയുടെ മനം കവര്‍ന്ന ഇന്ത്യന്‍ ക്രിക്കറ്റര്‍ കോഹ്‌ലിയോ മഹിയോ അല്ല ! പിന്നെയോ ?

വെള്ളി, 8 ഡിസം‌ബര്‍ 2017 (11:09 IST)

Sania Mirza , Sachin Tendulkar , Virat Kohli , MS Dhoni , സാനിയ മിര്‍സ , എം.എസ് ധോണി , വിരാട് കൊഹ്‌ലി , സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ടെന്നീസ് ആരാധകരുടെ പ്രിയങ്കരിയാണ് ഇന്ത്യന്‍ താരം സാനിയ മിര്‍സ. ടെന്നീസിനുള്ളിലും പുറത്തും സാനിയയ്ക്ക് നിരവധി ആരാധകരാണുള്ളത്. ഇപ്പോള്‍ ഇതാ തന്റെ ചില ഇഷ്ടങ്ങള്‍ തുറഞ്ഞുപറഞ്ഞ് സാനിയ രംഗത്തെത്തിയിരിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായി സംവദിക്കുന്നതിനിടെയാണ് സാനിയ തന്റെ മനസു തുറന്നത്. 
 
ഏറ്റവും ഇഷ്ടപ്പെട്ട ക്രിക്കറ്റ് താരം ആരാണെന്ന ചോദ്യമാണ് ഒരാള്‍ സാനിയയോട് ചോദിച്ചത്. ഭര്‍ത്താവ് ഷൊയ്ബ് മാലിക്കിനെ ആ കൂട്ടത്തില്‍ നിന്ന് ഒഴിവാക്കണമെന്നും അയാള്‍ ആവശ്യപ്പെട്ടു. തുടര്‍ന്നായിരുന്നു തെല്ലും ആശങ്കയില്ലാതെ സാനിയ മറുപടി നല്‍കിയത്. സച്ചിന്‍ ടെണ്ടുല്‍ക്കറാണ് തന്റെ ഇഷ്ടതാരം എന്നായിരുന്നു സാനിയ അയാള്‍ക്ക് നല്‍കിയ മറുപടി.
 
നിലവിലെ ഇന്ത്യന്‍ ടീമില്‍ ഏറ്റവും ഇഷ്ടപ്പെട്ട താരം ആരാണെന്നും മറ്റൊരു ആരാധകന്‍ ചോദിച്ചു. നായകന്‍ വിരാട് കൊഹ്‌ലിയും മുന്‍ നായകന്‍ എം.എസ് ധോണിയുമാണ് അതെന്നായിരുന്നു സാനിയയുടെ മറുപടി. ഇഷ്ടപ്പെട്ട ശ്രീലങ്കന്‍ താരം കുമാര്‍ സങ്കക്കാരയാണെന്നും സാനിയ പറഞ്ഞു. മാത്രമല്ല ചാമ്പ്യന്‍ എന്ന ഒറ്റവാക്കില്‍ വിരാട് കൊഹ്‌ലിയെ വിശേഷിപ്പിക്കാനും സാനിയ മറന്നില്ല. 
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മറ്റു കളികള്‍

news

ബാലൺ ഡി ഓർ പുരസ്കാര നേട്ടത്തില്‍ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ

ഈ വര്‍ഷത്തെ ബാലൻ ഡി ഓർ പുരസ്കാരം പോർച്ചുഗൽ സ്ട്രൈക്കർ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക്. ...

news

31ലെ ബ്ലാസ്റ്റേഴ്സ് – ബംഗളൂരു മത്സരം മാറ്റിവയ്ക്കണമെന്ന് പൊലീസ്

ഡിസംബർ 31നു നടക്കാനിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് – ബംഗളൂരു എഫ്സി ഐഎസ്എൽ മൽസരം ...

news

ജന്മനാട്ടില്‍ അവഗണന; കാലുകള്‍ അടിച്ചു തകര്‍ത്തതോടെ ‘മെസി’ നടപ്പാതയിലേക്ക് വീണു - അന്വേഷണം വ്യാപകം

കോപ്പ അമേരിക്ക ഫൈനലില്‍ ചിലിയോട് തോറ്റതിന് ശേഷം മെസി വിരമിക്കല്‍ പ്രഖ്യാപിച്ചതിന് ...

news

ആ ദിവസം ഞാന്‍ ഒരുപാട് കരഞ്ഞു, എങ്ങിനെ അത് സംഭവിച്ചുവെന്ന് ഇപ്പോഴും അറിയില്ല; നെയ്മര്‍ പറയുന്നു

കഴിഞ്ഞ ലോകകപ്പില്‍ സ്വന്തം കാണികള്‍ക്ക് മുന്നിലേറ്റ ആ മുറിവിന്റെ വേദന ഇപ്പോഴും ...

Widgets Magazine