പ്രസവശേഷം ടെന്നീസ് കോർട്ടിനോട് വിടപറയുമോ? - മറുപടിയുമായി സാനിയ മിർസ

ശനി, 12 മെയ് 2018 (14:38 IST)

അമ്മ ആകാൻ പോകുന്നതിന്റെ തിരക്കിലാണ് സാനിയ മിർസ. കളിക്കളത്തിലെ താൽക്കാലിക ഇടവേളയ്ക്ക് ശേഷം ടെന്നിസ് താരം തിരിച്ചുവരുമെന്ന് റിപ്പോർട്ട്. പ്രസവശേഷം ടെന്നീസ് കോര്‍ട്ടിനോട് വിടപറയുമോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു സാനിയയുടെ മറുപടി. 
 
പ്രസവശേഷം കളിക്കളത്തിലെത്തുമെന്നും 2020ലെ ഒളിമ്പിക്‌സില്‍ കളിക്കണമെന്ന ആഗ്രഹമുണ്ടെന്നും ഒരു വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ സാനിയ പറഞ്ഞു. പ്രസവത്തോടെ അവസാനിപ്പിക്കാനുള്ളതല്ല സ്വപ്നങ്ങളും ആഗ്രഹങ്ങളും എന്ന് സാനിയ പറയുന്നു. 
 
പാക് ക്രിക്കറ്റര്‍ ഷൊയ്ബ് മാലിക്കിനെയാണ് സാനിയ വിവാഹം കഴിച്ചിരിക്കുന്നത്. 2010ലായിരുന്നു ഇരുവരുടെയും വിവാഹം. അടുത്തിടെയാണ് താൻ ഗർഭിണിയാണെന്ന കാര്യം സാനിയ അറിയിച്ചത്. സാനിയയുടെ പ്രസവം അടുത്ത ഒക്‌ടോബറിലാണ് നടക്കുക.  
 
ടെന്നീസിലേക്ക് തിരിച്ചുവരിക എന്നതുതന്നെയാണ് എന്റെ പ്രധാന ലക്ഷ്യം. എന്നാല്‍, ഇപ്പോള്‍ ഗര്‍ഭസ്ഥശിശുവിന് തന്നെയാണ് ജീവിതത്തില്‍ ഏറ്റവും പ്രധാനം. എങ്കിലും കുട്ടിള്‍ക്ക് മുന്നില്‍ ഒരു മാതൃകയാവാനായി ടെന്നിസിലേക്ക് എനിക്ക് തിരിച്ചുവരണം. 
 
ഗര്‍ഭധാരണം സ്ത്രീകളുടെ ജീവിതത്തിന്റെ ഭാഗമാണ്. ജീവിതത്തില്‍ ഒന്നിനും ഒരു തടസമാവരുത്. കുടുംബം വലുതായി കഴിയുമ്പോള്‍ ടെന്നിസ് പിറകോട്ട് അടിക്കുന്നത് സ്വാഭാവികമാണ്. എന്റെ ഗര്‍ഭകാലം മുതലാക്കി ആര്‍ക്കെങ്കിലും ടെന്നീസിലെ എന്റെ സ്ഥാനം പിടിച്ചെടുക്കാവുന്നതേയുള്ളൂ. ഇന്നല്ലെങ്കില്‍ നാളെ ആരെങ്കിലും ഒരാള്‍ വരും. പ്രസവം കഴിഞ്ഞാല്‍ കളിക്കളത്തില്‍ എത്തുന്നതിനായിരിക്കും പ്രഥമ പരിഗണനയെന്നും സാനിയ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മറ്റു കളികള്‍

news

ബാഴ്‌സ കോടികള്‍ എറിയുന്നു; കാറ്റാലന്‍ ക്ലബ്ബിലെത്തുന്നത് അത്‌ലറ്റിക്കോയുടെ ‘കൂന്തമുന’

ടീമിന്റെ കരുത്ത് വര്‍ദ്ധിപ്പിക്കുകയെന്ന ഏകലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനായി അത്‌ലറ്റിക്കോ ...

news

ന്യൂസീലന്റ് ഓപ്പൺ ബാഡ്മിന്റൺ സെമിയിൽ ഇന്ത്യയുടെ സായി പ്രണീതിന് തോൽ‌വി

ന്യൂസിലാന്റ് ഓപ്പൺ ബാഡ്മിന്റൺ പുരുഷ സിങ്കിൾ‌സ് സെമിയിൽ ഇന്ത്യൻ താരം സായി പ്രണീ‍തിന് ...

news

‘പണം കൊടുത്ത് വാങ്ങാൻ പറ്റാത്ത ചിലതെല്ലാം ഫുട്ബോളിൽ ഉണ്ട്’ - ബ്ലാസ്റ്റേഴ്സിനോടുള്ള കൂറ് തെളിയിച്ച് ജിങ്കൻ

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ നായകൻ സന്ദേഷ് ജിങ്കനാണ്. എന്നാൽ, ജിങ്കനെ ...

Widgets Magazine