സ്റ്റാന്‍ഫോര്‍ഡ്|
WEBDUNIA|
Last Modified ശനി, 1 ഓഗസ്റ്റ് 2009 (10:35 IST)
ടോപ് സീഡ് സെറീന വില്യംസിന് ബാങ്ക് ഓഫ് വെസ്റ്റ് ക്ലാസിക് ടെന്നീസിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പരാജയം. ഓസ്ട്രേലിയന്‍ താരമായ സാമന്താ സ്റ്റോസര്‍ ആണ് സെറീനയെ അട്ടിമറിച്ചത്.
തുടര്‍ച്ചയായ ഒമ്പതാം ജയമാണ് ഇതോടെ സ്റ്റോസര്‍ സ്വന്തമാക്കിയത്. 6-2,3-6,6-2 എന്ന സ്കോറിനായിരുന്നു ഓസ്ട്രേലിയന്‍ താരത്തിന്റെ വിജയം. ഇന്നു നടക്കുന്ന സെമി ഫൈനലില്‍ സ്റ്റോസര്‍, ഫ്രഞ്ച് താരം മരിയന്‍ ബര്ട്ടോളിയെ നേരിടും. സെര്‍ബിയന്‍ താരം യെലേന യാങ്കോവിച്ചിനെ പരാജയപ്പെടുത്തിയാണ് ബര്‍ട്ടോളി സെമിയില്‍ എത്തിയത്.
അതേസമയം വീനസ് വില്യംസ് സെമിയില്‍ എത്തി. റഷ്യയുടെ മരിയ ഷറപ്പോവയെ ആണ് വീനസ് ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചത് (6-2, 6-2) റഷ്യയുടെ മൂന്നാം സീഡ് താരം എലേന ഡെമന്റീവയെ ആണ് വീനസ് സെമിയില്‍ നേരിടുക.