സ്റ്റോസര്‍ ഫെഡറേഷന്‍കപ്പ് ടീമില്‍

മെല്‍ബണ്‍| WEBDUNIA|
സാമന്താ സ്റ്റോസറിനെ ഓസ്ട്രേലിയ ഫെഡറേഷന്‍ കപ്പ് ടെന്നീസ് ടീമില്‍ ഉള്‍പ്പെടുത്തി. മിയാമി ടൂര്‍ണ്ണമെന്‍റിലെ മിന്നുന്ന പ്രകടനമാണ് ഇരുപത്തിയഞ്ചുകാരിയായ സ്റ്റോസറിന് ടീമിലേക്ക് വഴിയൊരുക്കിയത്. സ്വിറ്റ്സര്‍ലന്‍ഡിനെയാണ് ഫെഡറേഷന്‍ കപ്പില്‍ ഓസീസ് നേരിടുക.

ലോക രണ്ടാം നമ്പര്‍ താരമായ റഷ്യയുടെ ദിനാര സഫീനയെയും മുന്‍ ലോക ഒന്നാം നമ്പര്‍ ഫ്രഞ്ച് താരം അമേലി മൌറിസ്മോയെയും സ്റ്റോസര്‍ മിയാമിയില്‍ പരാജയപ്പെടുത്തിയിരുന്നു. മികച്ച പ്രകടനം പുതിയ പട്ടികയില്‍ സ്റ്റോസറിന്‍റെ റാങ്കും ഉയര്‍ത്തിയിട്ടുണ്ട്. ഇപ്പോള്‍ മുപ്പത്തിയൊന്നാം റാങ്കിലാണ് സ്റ്റോസര്‍.

അസുഖത്തെ തുടര്‍ന്ന് 2007 ല്‍ ഒമ്പത് മാസത്തോളം കളംവിട്ട സ്റ്റോസറിന്‍റെ മികച്ച തിരിച്ചുവരവായിരുന്നു മിയാമിയിലേത്. മുന്‍ ലോക നാലാം നമ്പര്‍ താരം യെലേന ദോകിക് യുവതാരം ജെസീക്ക മൂര്‍, റെന്നയി സ്റ്റബ് എന്നിവരാണ് ഓസീസ് ടീമിലെ മറ്റംഗങ്ങള്‍.

ഈ മാസം ഇരുപത്തിയഞ്ചിനും 26 നുമാണ് മില്‍ഡുരയില്‍ ഓസീസ് സ്വിസ് താരങ്ങളെ നേരിടുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :