സെറീന ക്വാര്‍ട്ടര്‍ ഫൈനലില്‍

മിയാമി| WEBDUNIA|
ലോക ഒന്നാം നമ്പര്‍ താരം സെറീന വില്യംസ് മിയാമി ടെന്നീസ് ടൂര്‍ണ്ണമെന്‍റ് ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തി. ചൈനയുടെ സെംഗ് ജീയെ ആണ് സെറീന പരാജയപ്പെടുത്തിയത്( 7-5, 5-7, 6-3). പതിനേഴാം സീഡായ സെംഗ് ജീ സെറീനയ്ക്ക് മികച്ച വെല്ലുവിളി ഉയര്‍ത്തിയ ശേഷമാണ് പരാജയം സമ്മതിച്ചത്.

ആദ്യ സെറ്റില്‍ സെറീനയ്ക്കായിരുന്നു മുന്‍‌തൂക്കം. ചൈനീസ് താരത്തിന്‍റെ തുടക്കത്തിലെ രണ്ട് സര്‍വീസുകളും തകര്‍ത്ത് സെറീന 5-0 ത്തിന് മുന്നിട്ട് നില്‍ക്കുകയായിരുന്നു. എന്നാല്‍ കളിയിലേക്ക് തിരികെയെത്തിയ സെംഗ് ജീ സെറീനയ്ക്ക് അതേ നാ‍ണയത്തില്‍ തിരിച്ചടി നല്‍കി സമനില നേടി.

കളി കൈവിടുന്നതില്‍ അസ്വസ്ഥയായ സെറീന രണ്ട് തവണ റായ്ക്കറ്റ് കോര്‍ട്ടിലേക്ക് വലിച്ചെറിയുകയും ചെയ്തു. ഒടുവില്‍ ആദ്യ സെറ്റ് നേടിയ സെറീനയ്ക്ക് പക്‍ഷേ രണ്ടാം സെറ്റ് സെംഗ്ജിക്ക് വിട്ടുനല്‍‌കേണ്ടിവന്നു.

രണ്ടാം സെറ്റില്‍ 5-5 എന്ന നിലയില്‍ നിന്നും സെംഗ്ജിയുടെ ശക്തിയേറിയ ബാക്ക് ഹാന്‍ഡ് ഷോട്ടിന് മറുപടി നല്‍കാന്‍ സെറീനയ്ക്ക് ആയില്ല. എന്നാല്‍ അവസാന സെറ്റില്‍ സെറീന പതിവു കളിയിലേക്ക് മടങ്ങിയെത്തി വിജയം നേടുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :