മനസ്സ് കുരങ്ങനെ പോലെയാണോ? ചാഞ്ചാട്ടം ഒഴിവാക്കാൻ ഇതാ മാർഗങ്ങൾ

ചൊവ്വ, 12 ജൂണ്‍ 2018 (10:35 IST)

ചപലമായ മനസിനെ ഇച്ഛാശക്തികൊണ്ട്‌ വിജയിക്കുന്നവര്‍ക്ക്‌ മാത്രമേ ലോകത്തെ മാറ്റിമറിക്കാന്‍ കഴിയു. ഇച്ഛാശക്തിയുള്ള വരുടെ വിരല്‍തുമ്പിലാണ്‌ ലോകം തിരിയുന്നത്‌ എന്ന്‌ പറയുന്നത്‌ അതുകൊണ്ടാണ്‌. മനസ്സിനെ നിയന്ത്രിക്കാനുള്ള കഴിവ് നമുക്കുണ്ടാകണം. 
 
മനസിനെ സ്വന്തം വരുതിയില്‍ നിര്‍ത്തിയാല്‍ മാത്രമേ ജീവിത വിജയം നേടാനാകു. അതിനുള്ള ഉപാധിയാണ്‌ ഉപവാസവും പ്രാര്‍ത്ഥനയും. പ്രലോഭനങ്ങളെ അതിജീവിച്ച്‌ മനസിനെ മെരുക്കി എടുക്കാനുള്ള പാഠമാണ്‌ ഉപവാസങ്ങളിലൂടെ നേടുന്നത്‌.
 
മനസ്‌ കുരങ്ങനെ പോലെയാണെന്നാണ്‌ ഗീതയില്‍ പറയുന്നത്‌. ഒന്നിനും വഴങ്ങാതെ മനസ്‌ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക്‌ സഞ്ചരിച്ചുകൊണ്ടിരിക്കും. 
 
ക്ഷോഭകാരിയും ധിക്കാരിയും ചഞ്ചലവുമായ മനസിനെ നിയന്ത്രിക്കാന്‍ എന്തു ചെയ്യണമെന്നാണ്‌ യുദ്ധഭൂമിയില്‍ വച്ച്‌ അര്‍ജ്ജുനന്‍ ശ്രീകൃഷ്ണനോട്‌ ചോദിക്കുന്നത്‌. അഭ്യാസം കൊണ്ടും വൈരാഗ്യം കൊണ്ടും മനസിനെ കീഴ്പ്പെടുത്താമെന്നാണ്‌ ശ്രീകൃഷ്ണന്‍ ഉപദേശിക്കുന്നത്‌. 
 
ഉപവാസം ചെയ്യുന്നയാള്‍ ഭക്ഷണത്തില്‍ മാത്രമല്ല. മനസിന്‍റെ സഞ്ചാരത്തേയും നിയന്ത്രിക്കണം. വിനോദങ്ങളില്‍ നിന്നും മനസിനെ ബോധപൂര്‍വ്വം പിന്‍തിരിപ്പിക്കുക. പൂചൂടുക, ആഭരണം അണിയുക, വിശിഷ്ടവസ്ത്രങ്ങള്‍ അണിയുക, സുഗന്ധദ്രവ്യങ്ങള്‍ പുരട്ടുക, കണ്ണെഴുതുക തുടങ്ങിയവ വര്‍ജ്ജിക്കണം. 
 
മാംസാഹരവും പെരുമ്പയര്‍, ഇലക്കറി, തേന്‍ മുതലായവയും ഉപേക്ഷിക്കണംഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ജ്യോതിഷം

news

അടുക്കളയിൽ തേങ്ങ ഉടക്കുന്നത് നിസാര കാര്യമല്ല !

നാളികേരം മലയാളികളുടെ ആഹാരരീതിയുടെ ഭാഗമാണ് ആരോഗ്യത്തിന് ഏറെ ഗുണകരമാണ് എന്നതിനാലാണ് ഇത്. ...

news

എല്ലാം അവസാനിക്കുന്നത് ഇവിടെ?!

സൂക്ഷ്മമായ മന്ത്രങ്ങളെ ആവാഹിച്ച്‌ സ്ഥൂല രൂപത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ഭാരതീയ ...

news

ഭാഗ്യത്തിൽ വിശ്വസിക്കുന്നുണ്ടോ? എങ്കിൽ ജ്യോതിഷത്തിലും വിശ്വസിച്ചേ തീരു...

ജീവിതമെന്ന സാഹസികത നിറഞ്ഞ പ്രതിഭാസത്തില്‍ പ്രവചനങ്ങള്‍ മനുഷ്യരെ സഹായിക്കാന്‍ മാത്രമെന്ന് ...

news

മഞ്ഞ വസ്ത്രം ധരിച്ച് ശിവക്ഷേത്രത്തിൽ കയറുന്നതെന്തിന്?

ഹിന്ദു മത തത്വങ്ങള്‍ പ്രകാരം വിവാഹം 16 സംസ്കാരങ്ങളിലൊന്നാണ്. എന്നാല്‍ വിവാഹം നടക്കാന്‍ ...

Widgets Magazine