ആ കൈരേഖകൾ പറയും നിങ്ങളുടെ ജീവിതരഹസ്യങ്ങൾ!

ശനി, 9 ജൂണ്‍ 2018 (13:59 IST)

ഹസ്‌തരേഖാശാസ്‌ത്രത്തിൽ വിശ്വസിക്കാത്തവരായി വളരെ ചുരുക്കം പേരേ ഉണ്ടാകൂ. നമ്മുടെ ഭാവി കാര്യങ്ങളും ജോലിയും ആരോഗ്യവും ഒക്കെ നമ്മുടെ കൈരേഖ നോക്കിയാൽ മനസ്സിക്കാൻ കഴിയുമെന്നാണ് വിശ്വാസം. ഭാവി, ഭൂതം, വർത്തമാനം എന്നിവ കൈ നോക്കി പറയുന്നത് ഇന്നും ഇന്നലെയും തുടങ്ങിയ കാര്യമല്ല. പണ്ടുമുതലേ ജ്യോതിഷത്തിൽ ഇക്കാര്യങ്ങൾ ഒക്കെ ഉണ്ടായിരുന്നു എന്നും അറിയപ്പെടുന്നു.
 
നമ്മുടെ ഭാവിയുമായി ബന്ധപ്പെട്ടുകിടക്കുന്ന ഓരോ കാര്യങ്ങളുമായി ബന്ധമുള്ള കൈ രേഖകൾ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഇടത് കൈയിലേയും വലത് കൈയിലേയും രേഖകൾ നേർ രേഖയിൽ വന്നാൽ അത്തരക്കാൻ വളരെ ബുദ്ധിശാലികളായിരിക്കും. കൂടാതെ ഇവർ കൂടെയുള്ളവരുടെ അഭിപ്രായങ്ങൾ മാനിക്കുന്നവരും അവർക്കുവേണ്ടി എന്തും ചെയ്യാൻ മടിക്കാത്തവരുമായിരിക്കും. ഇടതുകൈയിലെ രേഖ താഴെയും വലതുകൈയിലെ രേഖ മുകളിലും വന്നാൽ ആകർഷകമായ പെരുമാറ്റത്തിന്റെ ഉടമകളായിരിക്കും. ചുറ്റുപാടുള്ളവരുമായി വളരെ പെട്ടെന്ന് ബന്ധം സ്ഥാപിക്കാൻ ഇവർക്ക് കഴിയും.
 
ഇടതുകൈയിലെ രേഖ മുകളിലും  വലതുകൈയിലെ രേഖ  താഴെയും വന്നാൽ ഇത്തരക്കാൻ സ്വാർഥ താൽപ്പര്യക്കാരാണെന്നാണ് അർത്ഥം. ഇവർ ഉദ്ദേശിച്ച കാര്യങ്ങൾ നടത്തിയെടുക്കാൻ എന്തുവേണമെങ്കിലും ചെയ്യും. ഭക്ഷണ തല്പരരായ ഇക്കൂട്ടർ സൗന്ദര്യ സംരക്ഷണത്തിൽ ഒട്ടും പിന്നിലായിരിക്കില്ല. ഏത് പ്രതിസന്ധിഘട്ടങ്ങളിലും പിടിച്ചുനിൽക്കാൻ ഇവർക്കാകും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ജ്യോതിഷം

news

ദുരിതകാലം എന്നു പറയുന്നത് എന്താണ് ?; എങ്ങനെ മറികടക്കാം

ശ്രദ്ധയോടെ എന്തു പ്രവര്‍ത്തി ചെയ്‌താലും തിരിച്ചടി നേരിടുന്നതോടെയാണ് ഭൂരിഭാഗം പേരും ...

news

ഇനി ജാതകം നോക്കി പ്രണയിക്കേണ്ടിവരുമോ?

കല്യാണ ആലോചന തുടങ്ങുമ്പോഴേ സമയവും മറ്റും നോക്കി മാത്രമേ ഓരോ കാര്യവും ചെയ്യാൻ ആളുകൾ ...

news

മരണം സ്വപ്നം കണ്ടാൽ...? അറിഞ്ഞിരിക്കണം ഇക്കാര്യം !

സ്വപനങ്ങൾ മനുഷ്യ ജീവിതത്തിലെ ഏറ്റവും നിഗൂഡമായി കിടക്കുന്ന ഒന്നാണ്. എന്താണ് സ്വപ്നം എന്നത് ...

news

ദുര്‍‌മരണം നടന്ന വീട്ടില്‍ ഓര്‍മ്മകള്‍ വില്ലനാകും, വാസ്തു പറയുന്നത്...

ദുര്‍മരണം സംഭവിച്ച സ്ഥലത്ത് പുതിയ വീട് വയ്‌ക്കാമോ എന്ന ആശങ്കയുള്ളവര്‍ ധാരാളമാണ്. ഒരു ...

Widgets Magazine