ഇരട്ടക്കുട്ടികളാണോ ഉണ്ടായത്? ഒരാൾ മാതാപിതാക്കളുടെ അന്തകനാകും!

കഥയല്ല, പക്ഷേ കഥ മാത്രമാണ്

അപർണ| Last Modified വെള്ളി, 20 ഏപ്രില്‍ 2018 (12:27 IST)
വിശ്വാസങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും നടുവിലാണ് നാമിപ്പോഴും ജീവിക്കുന്നത്. പഴമക്കാർ വഴി കൈമാറി കൈമാറി വരുന്ന ചില ആചാരങ്ങളും പേടിപ്പെടുത്തുന്ന കഥകളും ഇന്നുമുണ്ട്. മാന്ത്രികക്കൊട്ടാരവും യക്ഷിയും കൂടോത്രവും കാര്യം നേടാൻ ആഭിചാരവും എല്ലാം സത്യമെന്ന് വിശ്വസിക്കുന്ന, ചെയ്തു വരുന്ന ആളുകളുമുണ്ട്.

കൂടോത്രം പോലെയുള്ള അന്ധവിശ്വാസങ്ങൾ ആളുകളെ ഇത്രയധികം സ്വാധീനിക്കുന്നത്‌ എന്തുകൊണ്ട്? അന്ധവിശ്വാസങ്ങൾ ഉത്ഭവിക്കുന്നത്‌ എവിടെ നിന്നാണ്‌? അന്ധവിശ്വാസങ്ങളുടെ ഉറവിടം എവിടെയാണ് എന്നതിനൊന്നും പലർക്കും മറുപടിയില്ല.

എന്നാൽ, ജ്യോതിഷികൾക്കും അനുഭവസമ്പത്തുള്ള മുതിർന്നവർക്കും ഇതിനൊരു ഉത്തരം നൽകാനുണ്ട്. മരിച്ചവരുടെ ആത്മാക്കളോടോ അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലുള്ള ആത്മാക്കളോടോ ഉള്ള ഭയത്തിൽനിന്നാണ്‌ മിക്ക അന്ധവിശ്വാസങ്ങളും ഉടലെടുക്കുന്നത്‌.

അതിൽ പ്രധാനമായതാണ് അസുഖവും സുഖം പ്രാപിക്കലും. പഠനമെല്ലാം കഴിഞ്ഞ് ചികിത്സിക്കുന്ന ഡോക്ടറുടെ അടുത്ത് പോകുന്നതിലും നല്ലതാണ് പരിചയമുള്ള നാട്ടുവൈദ്യന്റെ അടുത്ത് പോകുന്നതെന്ന് ചിലർ കരുതുന്നു. ചെറിയ അസുഖങ്ങളാണെങ്കിൽ ചെറിയ മരുന്നുകൾ കൊണ്ട് ഭേദമാകുന്നു. അതോടെ, അവരിലുള്ള വിശ്വാസം വളരുകയും അത് അന്ധവിശ്വാസമായി മാറുകയും ചെയ്യുന്നു.

മറ്റാരോ വേറൊരു മന്ത്രവാദിയെക്കൊണ്ട് കൂടോത്രം ചെയ്യിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ്‌ രോഗം അല്ലെങ്കിൽ ആപത്ത്‌ വന്നുഭവിച്ചതെന്നും ആ വൈദ്യൻ പറഞ്ഞേക്കാം. തന്റെ ജീവിതമാർഗത്തിനായി അയാൾ പറയുന്ന നുണകൾ സത്യമാണെന്ന് വിശ്വസിക്കുന്നവരാണ് അന്ധവിശ്വാസികൾ.

ചില നാടുകളിൽ ഇരട്ടക്കുട്ടികൾ ജനിക്കുന്നത് ആപത്താണെന്ന് കരുതുന്നു. അതിനാൽ ഇരട്ടകളിൽ ഒന്നിനെ അവർ കൊന്നു കളയുന്നു. മാതാപിതാക്കളുടെ ആയുസെടുക്കാനാണ് ഇരട്ടകൾ പിറക്കുന്നതെന്നാണ് ഇക്കൂട്ടർ കരുതുന്നത്. എന്നാൽ, വേറെ ചിലയിടങ്ങളിൽ ഇരട്ടകൾ സൌഭാഗ്യം കൊണ്ടുവരുമെന്ന് കരുതുന്നുണ്ട്. അങ്ങനെ കരുതുന്നവർ കുട്ടികളെ ദൈവതുല്യനായി കാണുന്നു. ദൈവത്തിന്റെ മറുപിറവി തന്നെയാണ് ഇരട്ടകൾ എന്നാണിവർ പറയുന്നത്.

ചില അന്ധവിശ്വാസങ്ങൾ രസകരവും ഹാനികരമല്ലാത്തതും ആയിരിക്കാമെങ്കിലും ചിലത്‌ അപകടകരവും മാരകംപോലുമാണ്. അതേ, അന്ധവിശ്വാസം എന്നത്‌ യഥാർഥത്തിൽ ഒരു വിശ്വാസം, ഒരു മതരൂപം ആണ്‌.

ലോകത്തിനു ചുറ്റുമുള്ള ചില പൊതു അന്ധവിശ്വാസങ്ങൾ:

*പകൽ സമയത്തു മൂങ്ങയെ കണ്ടാൽ ദോഷം ഭവിക്കും

*ഒരു ചടങ്ങിന്‍റെ സമയത്ത്‌ മെഴുകുതിരി അണഞ്ഞുപോയാൽ ദുഷ്ടാത്മാക്കൾ സമീപത്തുണ്ടെന്നാണ്‌ അർഥം

*വധു വലതു കാൽ വെച്ച് വീട്ടിലേക്ക് കയറുമ്പോൾ കയ്യിലുള്ള നിലവിളക്കിലെ തിരി കെടാൻ പാടില്ല. വന്നു കയറുന്ന പെണ്ണ് ചീത്തയാണ്.

*കുട താഴെ വീണാൽ വീട്ടിൽ ഒരു കൊലപാതകം നടക്കും

*കിടക്കയിൽ തൊപ്പി വെക്കുന്നത്‌ അശുഭകരം

*ഉപ്പ് കയ്യിൽ കൊടുത്താൽ അവരുടെ കൈവെള്ളയിൽ നുള്ളണം. ഇല്ലെങ്കിൽ അവർക്ക് ദോഷം

*ആയുധം ഒരാളുടെ നേരെ ഓങ്ങരുത്. ഓങ്ങിയാൽ അതിന്റെ അരിക് നിലത്ത് കുത്തണം. ഇല്ലെങ്കിൽ അവരെ നാം കൊലപ്പെടുത്തും.

*മണിനാദം ഭൂതങ്ങളെ അകറ്റും

*പിറന്നാൾ കേക്കിലെ മെഴുകുതിരികളെല്ലാംകൂടെ ഒറ്റ ഊത്തിന്‌ കെടുത്തിയാൽ ആഗ്രഹസാഫല്യം ഉണ്ടാകും

*ചൂൽ കിടക്കയിൽ ചാരിവെച്ചാൽ ചൂലിലെ ദുഷ്ടാത്മാക്കൾ കിടക്കയെ ബാധിക്കും

*കരിമ്പൂച്ച കുറുകെ ചാടിയാൽ ദോഷം ഭവിക്കും

*ഫോർക്ക് താഴെ വീണാൽ വിരുന്നുകാരൻ വരുമെന്ന് സൂചന

*വാതിലിന്‌ അഭിമുഖമായി വെച്ചിരിക്കുന്ന ആനകളുടെ ചിത്രം സൗഭാഗ്യം വരുത്തും

*ഒറ്റ മൈനയെ കണ്ടിറങ്ങിയാൽ ഉദ്ദേശിക്കുന്ന കാര്യം നടക്കില്ല

*വാതിലിനു മുകളിൽ കുതിരലാടം വെച്ചാൽ ഭാഗ്യം വരും

*ഏണിയുടെ കീഴെകൂടി നടക്കുന്നത്‌ അശുഭകരം

*കണ്ണാടി പൊട്ടിച്ചാൽ ഏഴു വർഷത്തേക്കു ദോഷമുണ്ടാകും

*കുരുമുളക്‌ തൂകിപ്പോയാൽ ഏറ്റവും അടുത്ത സുഹൃത്തുമായി നിങ്ങൾ വഴക്കിടും

*ഉപ്പ് തൂകിപ്പോയാൽ ഒരു നുള്ള് എടുത്ത്‌ ഇടത്തേ തോളിനു മുകളിലൂടെ എറിഞ്ഞില്ലെങ്കിൽ ദോഷം വരും

*ആരും ഇരിക്കാതെ ആട്ടുകസേരയെ ആടാൻ അനുവദിച്ചാൽ ഭൂതങ്ങൾ വന്ന് അതിലിരിക്കും

*ഷൂ കമഴ്‌ത്തി വെക്കുന്നത്‌ അശുഭകരം

*വീട്ടിൽ മരണം നടന്നാൽ, ആത്മാവിനു പുറത്തു പോകാൻ ജനലുകളെല്ലാം തുറന്നിടണം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Daily Horoscope

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ ...

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്
ശരീരത്തില്‍ യൂറിക് ആസിഡ് കൂടുന്നത് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കും. ഇതിനായി ...

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!
ചിലഭക്ഷണങ്ങള്‍ കഴിക്കുന്നത് സമ്മര്‍ദ്ദവും ഉത്കണ്ഠയും ഉണ്ടാകാന്‍ കാരണമാകും. കാരണം കുടലിനെ ...

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി
നിരവധി ആന്റിഓക്‌സിഡന്റും പോഷകങ്ങളും അടങ്ങിയ പഴമാണ് ഈന്തപ്പഴം. രാവിലെ വെറും വയറ്റില്‍ ...

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്
മുട്ട കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കുമെന്ന് പുതിയ പഠനം. ബൂസ്റ്റണ്‍ ...

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ ...

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍
നൂറ് ശതമാനം കോട്ടണ്‍ ബോക്‌സറുകളാണ് എപ്പോഴും അടിവസ്ത്രങ്ങളായി തിരഞ്ഞെടുക്കേണ്ടത്

ഫെബ്രുവരി 25, 2025: മേടം, ഇടവം രാശികള്‍ അറിയാന്‍

ഫെബ്രുവരി 25, 2025: മേടം, ഇടവം രാശികള്‍ അറിയാന്‍
ഇന്നത്തെ രാശിഫലം പ്രകാരം നിങ്ങള്‍ ഇന്ന് കൂടുതല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും എന്തൊക്കെ ...

ഈ തീയതികളില്‍ ജനിച്ച പെണ്‍കുട്ടികള്‍ നുണ പറയുന്നതില്‍ ...

ഈ തീയതികളില്‍ ജനിച്ച പെണ്‍കുട്ടികള്‍ നുണ പറയുന്നതില്‍ വിദഗ്ധരാണ്, അവരെ വിശ്വസിക്കുന്നതിന് മുമ്പ് രണ്ടുതവണ ചിന്തിക്കുക
സംഖ്യാശാസ്ത്രം ഒരു പുരാതന ശാസ്ത്രമാണ്, അത് വ്യക്തിത്വ സവിശേഷതകളുമായും മറ്റ് ...

Monthly Horoscope: ഈമാസത്തെ രാശിഫലം

Monthly Horoscope: ഈമാസത്തെ രാശിഫലം
ഇന്നത്തെ രാശിഫലം പ്രകാരം നിങ്ങള്‍ ഇന്ന് കൂടുതല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും എന്തൊക്കെ ...

ഫെബ്രുവരി 11, 2025: മേടം, ഇടവം രാശികള്‍ക്ക് എങ്ങനെ

ഫെബ്രുവരി 11, 2025: മേടം, ഇടവം രാശികള്‍ക്ക് എങ്ങനെ
ഇന്നത്തെ രാശിഫലം പ്രകാരം നിങ്ങള്‍ ഇന്ന് കൂടുതല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും എന്തൊക്കെ ...

ഏപ്രില്‍ 20 നും മെയ് 20 നും ഇടയില്‍ ജനിച്ചവരാണോ, ...

ഏപ്രില്‍ 20 നും മെയ് 20 നും ഇടയില്‍ ജനിച്ചവരാണോ, ഇക്കാര്യങ്ങള്‍ അറിയണം
ജ്യോതിഷ പ്രകാരം, ചില രാശിക്കാര്‍ സംരംഭകരായി വളരാന്‍ കൂടുതല്‍ സാധ്യതയുണ്ട്. അവരുടെ തനതായ ...