വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയെ ഒരിക്കലും സ്വപ്നം കാണരുത് - പ്രശ്നം ഗുരുതരമാണ്

അങ്ങനെ കണ്ടാൽ നിങ്ങൾ ദുഃഖിക്കും

അപർണ| Last Modified വ്യാഴം, 19 ഏപ്രില്‍ 2018 (15:11 IST)
ഏതൊരാളുടേയും ആകെ ഉറക്കത്തിന്റെ 20 ശതമാനം വരുന്ന സ്വപ്നനിദ്രാ ഘട്ടത്തിലാണ് സ്വപ്നങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. ഉറക്കത്തിനിടയില്‍ എത്ര പ്രാവശ്യം നമ്മള്‍ സ്വപ്നനിദ്രാ ഘട്ടത്തിലൂടെ കടന്നു പോകുന്നുവോ അപ്പോഴെല്ലാം സ്വപ്നങ്ങള്‍ കാണാറുമുണ്ട്.

വിവാഹം നിശ്ചയിച്ച് കഴിഞ്ഞാൽ പിന്നെ അത് കാത്തിരുപ്പുകളുടെ സമയമാണ്. കാത്തുകാത്തിരുന്ന് ഒടുവിൽ ആ ദിനം എത്തുമ്പോൾ സന്തോഷത്തിന്റേയും ആഗ്രഹസഫലീകരണത്തിന്റേയും നിഷമായിരിക്കും. എന്നാൽ, വിവാഹം നിശ്ചയിച്ച വരനേയോ വധുവിനേയോ ഒരിക്കലും സ്വപ്നം കാണരുതെന്നാണ് ജ്യോതിഷം പറയുന്നത്.

നമ്മൾ കാണുന്ന ഓരോ സ്വപ്നത്തിനും അതിന്റേതായ അർത്ഥങ്ങളുണ്ട്. കല്യാണം നിശ്ചയിച്ച വരനെയോ വധുവിനെയോ സ്വപ്നം കാണുന്നത് ദൗർഭാഗ്യത്തെ സൂചിപ്പിക്കുന്നുവത്രേ. ദുഖവും നിരാശയുമായിരിക്കും ഇതിന്റെ ഫലമെന്നും ജ്യോതിഷം സൂചിപ്പിക്കുന്നു. സ്വപ്നം കാണുന്നയാളുടെ അടുത്ത ബന്ധുക്കളുടെ മരണാനന്തര കർമത്തിൽ പങ്കെടുക്കേണ്ടി വരുമത്രേ.

ഉറങ്ങിക്കിടക്കുന്ന ആളിനരികെ ഇരിക്കുന്ന മറ്റൊരാള്‍ കാണുന്ന ഒരു ചിത്രം ഉറങ്ങിക്കിടക്കുന്ന ആളിന്റെ സ്വപ്നത്തിലേക്ക് സന്നിവേശിപ്പിക്കാന്‍ കഴിയും എന്ന് പറയപ്പെടുന്നു. ഒരാള്‍ സ്വപ്നം കാണുകയാണെന്ന് സ്വയം അറിഞ്ഞുകൊണ്ടിരിക്കുമ്പോള്‍ സ്വപ്നങ്ങളെ അയാളുടെ ഇഷ്ടപ്രകാരം മാറ്റാന്‍ കഴിയുമെന്നും പാരാ സൈക്കോളജി പറയുന്നു. നമുക്ക് ചുറ്റും മായികവലയം തീര്‍ക്കുകയാണ് സ്വപ്നങ്ങള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :