ദക്ഷിണ എണ്ണി നോക്കാന്‍ പാടില്ലെന്ന് പറയുന്നത് എന്തുകൊണ്ട്?

ശനി, 10 മാര്‍ച്ച് 2018 (15:00 IST)

Widgets Magazine

പൗരാണിക സങ്കല്പമനുസരിച്ച് ഏതൊരു കര്‍മ്മത്തിന്റെ അവസാനത്തിലും ദാനവും ദക്ഷിണയും ഒഴിച്ചുകൂടാന്‍ പറ്റാത്തവയാ‍ണ്. യജ്ഞപുരുഷനായ ഭഗവാന്‍ വിഷ്ണുവിന്റെ പത്നിയായാണ് ദക്ഷിണാദേവിയെ സങ്കല്‍പ്പിക്കാറുള്ളത്. കൊടുക്കാതെ പൂജയുടേയോ കര്‍മ്മത്തിന്റേയോ ഫലം പൂര്‍ണമാകുന്നില്ല. ജോലിക്കുള്ള കൂലിയുടെ രൂപമല്ല ദക്ഷിണയ്ക്കുള്ളത്.
 
ഹിന്ദു മതാചാരത്തിന്റെ പൂർത്തീകരണത്തിനു ദക്ഷിണ എന്ന മതിയായ സ്ഥാനമുണ്ട്. ഏതു കർമ്മത്തിന്റെയും അവസാനം ആചാര്യന് ദക്ഷിണ നൽകണമെന്നാണ് വിധി. യജ്ഞ പുരുഷനായ വിഷ്ണുവിന്റെ പത്നിയായ ദക്ഷിണാ ദേവിയെ സങ്കൽപ്പിച്ചാണ് നാം ദക്ഷിണ നല്കി വരുന്നത്. ദക്ഷിണ നല്കാത്ത ഒരു ഒരു പൂജയും കർമ്മാവും ഫല പ്രാപ്തി വരില്ലെന്ന് വിശ്വാസം.
 
അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥം "ദക്ഷിണ' ശബ്ദത്തില്‍ തന്നെയുണ്ട്. ദക്ഷിണ എന്നാല്‍ തെക്കുവശം എന്നര്‍ത്ഥം. ദക്ഷിണഭാഗം ധര്‍മ്മരാജന്റെയും മൃത്യുവിന്റെയും സംഹാരത്തിന്റെയും ദിശയാകുന്നു. സംഹരിക്കല്‍ അഥവാ അവസാനിപ്പിക്കല്‍ എന്ന സത്യം ദക്ഷിണ ദിശയോടാണ് ബന്ധപ്പെട്ടിരിക്കുന്നത്. ഉത്തമമായ ധര്‍മ്മബോധത്തെയും തെക്കുദിശ സൂചിപ്പിക്കുന്നു.
 
നാം എന്തെങ്കിലും ഭൗതിക ദ്രവ്യം നല്‍കി പൂജകനെ സംതൃപ്തനാക്കുമ്പോള്‍ നാം മുന്നോട്ടു നീട്ടുന്ന കയ്യില്‍ പൂജകന്റെ  ദൃഷ്ടി എത്തുകയും നമ്മുടെ കൈകളിലെ ദ്രവ്യത്തില്‍ പൂജകന് ആഗ്രഹമുണ്ടാകയാല്‍ പകരത്തിനു പകരമെന്ന പോലെ കര്‍മപുണ്യം പൂജകന്റെ കയ്യില്‍ നിന്നും യജമാനന്റെ കയ്യിലേക്ക് മാറുകയും ചെയ്യും. ഭൗതികാസക്തനായ പൂജകനെ ദക്ഷിണയാല്‍ സന്തോഷിപ്പിച്ചാല്‍ യജമാനന് പൂജാപൂര്‍ണ ഫലം ലഭിക്കുകയും ചെയ്യും.
 
പാപവും പുണ്യവും അനുഭവിക്കാതെ തീരുകയില്ല. നാമെല്ലാം പുണ്യങ്ങളെ സന്തോഷപൂര്‍വ്വം അനുഭവിക്കുന്നു. എന്നാല്‍ പാപഫലങ്ങളാകുന്ന ദു:ഖങ്ങളെ തിരസ്കരിക്കാന്‍ ആഗ്രഹിക്കുന്നു. അതിനാല്‍ ആ പ്രത്യേക സമയങ്ങളില്‍ നാം ഈശ്വരപൂജ ചെയ്താലും അതും പാപത്തിന്റെ ഫലമായേ കണക്കാക്കാന്‍ കഴിയും. അതുകൊണ്ടാണ് ദോഷ നിവാരണത്തിനായിച്ചെയ്യുന്ന പൂജയും പാപമാണെന്നു പറഞ്ഞത്. 
 
ദാനവും, ദക്ഷിണയും, സമര്‍പ്പണവും ഒരു മഹത്തായ ജീവിതാദര്‍ശത്തെക്കൂടി കുറിക്കുന്നതുമാണ്. സാമൂഹികമായ ഒരു ഭദ്രജീവിതവും വലിയ ഒരു രാജ്യതന്ത്രവും കൂടിയായി ദാന-ദക്ഷിണാ-സമര്‍പ്പണങ്ങളെ കാണാവുന്നതാണ്. മഹാധര്‍മ്മങ്ങളില്‍ ഒന്നാണ് ദാനം. സ്വശരീരം ദാനം ചെയ്ത് എത്രയോ ധര്‍മ്മാത്മാക്കള്‍ ഈ ഭാരതത്തില്‍ ഉണ്ടായിരുന്നു. ചുരുക്കത്തില്‍ ത്യാഗമെന്നുള്ളതിനേയാണ് ദാനം എന്ന് ഉദ്ദേശിച്ചിട്ടുള്ളത്. 
 
ദക്ഷിണ നല്‍കുന്നതിനും ചില ചിട്ടവട്ടങ്ങള്‍ ഒക്കെയുണ്ട്. ദക്ഷിണ നല്കാനായി എടുക്കുന്ന വെറ്റില ത്രിമൂർത്തി സ്വരൂപത്തെയും പാക്കും പണവും അതിലെ ലക്ഷ്മീ സ്വൊരൂപത്തെയും കാണിയ്ക്കുന്നു. വെറ്റിലയുടെ തുമ്പു ആര് കൊടുക്കുന്നുവോ ആ വ്യക്തിയ്ക്ക് നേരെ പിടിച്ചാണ് ദക്ഷിണ കൊടുക്കേണ്ടത്. 
 
ഇത് പൂജകനിൽ നിന്നുള്ള പുണ്യം നമ്മളിലെയ്ക്ക് വരുവാൻ ഇത് ഇടയാകുന്നു. ദേവ പൂജയ്ക്ക് ശേഷം ദക്ഷിണ കൊടുക്കുമ്പോൾ വെറ്റിലത്തുമ്പ് കൊടുക്കുന്ന ആളിന് നേരെ വരണം. ദക്ഷിണ സ്വീകരിയ്ക്കാൻ ദേവനും ദൈവീക കാര്യങ്ങൾ ചെയ്യുന്ന വ്യക്തിയ്ക്കും മാത്രമേ അവകാശമുള്ളൂ. ദക്ഷിണ ഒരിയ്ക്കലും ചോദിച്ചു വാങ്ങാൻ പാടില്ല. ദക്ഷിണ കിട്ടിയ ശേഷം അതെത്രയുണ്ടെന്നു എണ്ണി നോക്കാൻ പോലും പാടില്ല..Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ദക്ഷിണ ആത്മീയം ഹിന്ദു മതം വിശ്വാസം ആചാരം Astrology Hindu Religion Belief Lifestyle Gos Spiritual

Widgets Magazine

ജ്യോതിഷം

news

ഈ രത്നം ഒന്ന് ധരിച്ചുനോക്കൂ, പണം ഒഴുകിയെത്തും!

രത്നധാരണത്തേക്കുറിച്ച് ഇന്നും പലര്‍ക്കും വേണ്ടത്ര അറിവില്ല. ആര്‍ക്കൊക്കെയാണ് രത്നങ്ങള്‍ ...

news

സര്‍വ്വദോഷ പരിഹാരത്തിന് വാസ്തുയന്ത്രങ്ങള്‍

വാസ്തു ദോഷങ്ങള്‍ക്ക് പരിഹാരമായാണ് വാസ്തുയന്ത്രങ്ങള്‍ ഉപയോഗിക്കുന്നത്. നിര്‍മ്മാണ ...

news

വീടിനുള്ളില്‍ പഠനസമയത്ത് കുട്ടികള്‍ ഇരിക്കേണ്ടതെവിടെ?

ജീവിതത്തില്‍ ശാന്തിയും സമാധാനവും ഉണ്ടാകാന്‍ ആരാണ് ആഗ്രഹിക്കാത്തത്. ഐശ്വര്യ സമ്പൂര്‍ണ്ണമായ ...

news

എട്ട് മയില്‍പ്പീലി കൈവശമുണ്ടെങ്കില്‍ ശനിദോഷം ഇല്ലായ്‌മ ചെയ്യാം

ശനിദോഷം പലവിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുവെന്ന പരാതിയാണ് പലരിലുമുള്ളത്. ഈ ...

Widgets Magazine