എന്താണ് ബ്രാഹ്മമുഹൂർത്തം ?

Sumeesh| Last Modified തിങ്കള്‍, 29 ഒക്‌ടോബര്‍ 2018 (19:25 IST)
ബ്രാഹ്മ മുഹൂർത്തത്തിൽ ഉണരുന്നത് ഏറെ ഫലം ചെയ്യുന്ന ഒന്നാണ് എന്ന് നമ്മൾ പലരിൽ നിന്നും പറഞ്ഞുകേട്ടിരിക്കും എന്നാൽ എന്താണ് ബ്രാഹ്മമുഹൂർത്തം എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ ?. ബ്രഹ്മാവിന്റെ നാമത്തിൽ അറിയപ്പെടുന്ന ഈ സമയത്തിന്റെ പ്രത്യേകത എന്താണ്.

രാത്രിയെ ഏഴരയാമങ്ങളുള്ള അഥവ മൂന്നുമണിക്കൂർ വീതമുള്ള നാല് യാമങ്ങളായാണ് തിരിച്ചിരിക്കുന്നത്. വൈക്ട്ട് ആറുമണി മുതൽ 9 മണി വരെയാണ് ആദ്യത്തെ യാമം, 9 മുതൽ 12വരെ രണ്ടാം യാമമാണ്. മൂന്നാമത്തെ യാമം 12 മണി മുതൽ 3 മണിവരെയാണ്. അവസാന യാമം 3 മുതൽ 6വരെ.

ഇതിൽ നാലാമത്തേതും അവസാനത്തേതുമായ യാമത്തിലാണ് ബ്രാഹ്മമുഹൂർത്തം. ബ്രഹ്മാവ് ഈ സമയത്താണ് സൃഷ്ടികർമ്മങ്ങൾ നടത്തുന്നത് എന്നാണ് വിശ്വാസം. ഈ യാമത്തിന്റെ ദേവത സരസ്വതി ദേവിയാണ്. ബ്രഹ്മാവിന്റെ സൃഷീകൾക്ക് ഈ സമയം സരസ്വതി ദേവി ജ്ഞാനം പകർന്നു നൽകുന്നു എന്നതാണ് ബ്രാഹ്മയാമത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

പുലർച്ചെ എഴുന്നേറ്റ് പഠിക്കുന്നത് കൂടുതൽ ഫലം ചെയ്യും എന്ന് പറയുന്നതിന്റെ പൊരുൾ ഇതാണ്. ഈ യാമത്തിൽ ഏത് വിദ്യ അഭ്യസിക്കുന്നതും കൂടുതൽ സൂക്ഷമമായി ഫലമുണ്ടാക്കും എന്നാണ് വിശ്വാസം, മാത്രമല്ല ചക്രവാള സൂര്യന്റെ കിരണങ്ങൾ ഐശ്വര്യത്തിനും ആരോഗ്യത്തിനും നല്ലതാണ് എന്നും വിശ്വാസമുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :