സാലറി ചലഞ്ച്: സമ്മതപത്രം നൽകിയവരിൽനിന്ന് മാത്രമേ ശമ്പളം എടുക്കൂവെന്ന് തോമസ് ഐസക്

തിങ്കള്‍, 29 ഒക്‌ടോബര്‍ 2018 (17:54 IST)

തിരുവനന്തപുരം: സാലറി ചലഞ്ചിൽ പങ്കെടുക്കാൻ താൽ‌പര്യമില്ലാത്തവർ വിസമ്മത പത്രം നൽകേണ്ടതില്ലെന്ന സുപ്രീം കോടതി വിധി സംസ്ഥാനത്തിന് തിരിച്ചടിയാണെന്ന് ധനമന്ത്രി തോമസ് ഐസക്. സമ്മത പത്രം നൽകിയവരിൽ നിന്നുമാത്രമേ ദുരിതാശ്വാസ നിധിയിലേക്ക് ശമ്പളം എടുക്കു എന്ന് തോമസ് ഐസക് വ്യക്തമാക്കി.
 
ഭൂരിപക്ഷം പേരും, സാലറി ചലഞ്ചിൽ പങ്കെടുക്കാൻ സമ്മതപത്രം നൽകിയിട്ടുണ്ട്. സമ്മത പത്രം നൽകിയവരിൽ നിന്നുമാത്രമേ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ശമ്പളം നൽകു. ജീവനക്കാർക്ക് ശമ്പളം നൽകുന്നതും സാലറിചലഞ്ചിലൂടെ പണം സ്വരൂപിക്കുന്നതും ഡിജിറ്റൽ ഇടപാടുകളിലൂടെയാണ്. അതിനാൽ പണം എവിടെക്ക് പോകുന്നു എന്ന കാര്യത്തിൽ ആശങ്ക വേണ്ടെന്നും തോമസ് ഐസക് വ്യക്തമാക്കി.
 
സലറി ചലഞ്ചിൽ ശമ്പളം നൽകാൻ താൽ‌പര്യമില്ലാത്തവർ വിസമ്മതപത്രം നൽകണം എന്ന സർക്കാർ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവക്കുകയായിരുന്നു. ശമ്പളം നൽകാൻ താൽ‌പര്യമില്ലാത്തവർ വിസമ്മതപത്രം നൽകി സ്വയം അപമാനിതരാവുന്നത് എന്തിനാണെന്ന് ജസ്റ്റിസ് അരുൺ മിശ്ര ചോദിച്ചു. ഇത്തരമൊരു വ്യവസ്ഥ സർക്കാർ വക്കുന്നത് ശരിയല്ല. പണം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തന്നെ ഉപയോഗിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

അർദ്ധരാത്രിയിൽ കൂടെ വരണമെന്ന് പൊലീസ് ഉദ്യോഗസ്ഥർ, പറ്റില്ലെന്ന് യുവതി; ലിഫ്‌റ്റിൽ നടന്നത്- വീഡിയോ

സെക്യൂരിറ്റിയുമായുള്ള വഴക്കിനെ തുടർന്ന് പൊലീസ് സ്‌റ്റേഷനിലേക്ക് വരാൻ ആവശ്യപ്പെടുന്ന ...

news

അങ്കമാലി അതിരൂപത വിറ്റ ഭൂമി കണ്ടുകെട്ടി; സാജു വർഗീസ് 10 കോടി പിഴയടക്കണം - ഇടപാടുകള്‍ മരവിപ്പിച്ചു

സിറോ മലബാർ സഭയുടെ എറണാകുളം അങ്കമാലി അതിരൂപത വിറ്റ 64 സെന്റ് ഭൂമി ആദായനികുതി വകുപ്പ് ...

news

ഒരിക്കൽ മുഖം പതിഞ്ഞവർ കുടുങ്ങും; മണ്ഡലകാലത്ത് ശബരിമലയിൽ പൊലിസ് എത്തുന്നത് ഫെയ്സ് ഡിറ്റക്ഷൻ സംവിധാനമുള്ള ക്യാമറകളുമായി

മണ്ഡലകാലത്ത് സബരിമലയിൽ ശക്തമായ സുരക്ഷയാണ് പൊലീസ് ഒരുക്കുന്നത്. ഇതിന്റെ ഭാഗമായി നേരത്തെ ...

news

കടന്നു പിടിച്ചതോടെ യുവതി ബഹളം വെച്ചു; ട്രെയിനില്‍ നിന്നും ഇറങ്ങിയോടിയ ടി ടിഇയെ കണ്ടെത്താനായില്ല

ട്രെയിനില്‍ വെച്ച് അസം സ്വദേശിനിയെ ടി ടി ഇ അപമാനിക്കാൻ ശ്രമിച്ചെന്ന് പരാതി. മംഗളൂരു ...

Widgets Magazine