രേവതി നക്ഷത്രക്കാർക്ക് സാമ്പത്തിക ഉയർച്ചയുണ്ടാകാൻ ഇതാ വഴി!

വെള്ളി, 7 സെപ്‌റ്റംബര്‍ 2018 (14:53 IST)

രേവതി നാളില്‍ ജനിച്ചവര്‍ക്ക് ഊഹക്കച്ചവടത്തിലൂടെ പല നേട്ടങ്ങളും കൈവരിക്കാന്‍ അവസരമുണ്ടാക്കുന്ന വര്‍ഷമാണ് 2018. ആരോഗ്യ സംബന്ധമായ ഗുരുതരമായ പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരാന്‍ സാധ്യത കാണുന്നു. കൂട്ടു കച്ചവടത്തിലെ പങ്കാളിയുമായി അകന്ന് പുതിയ സംരംഭം തുടങ്ങും. 
 
നിങ്ങളുടെ വിവാഹ ജീവിതം സാധാരണ സന്തോഷപ്രദമായിരിക്കും. ജീവിത പങ്കാളിയുമായി നല്ല പൊരുത്തം പ്രതീക്ഷിക്കുന്നു. നിങ്ങൾക്ക് കുട്ടികളിൽ നിന്നും മതിയായ സന്തോഷം ലഭിക്കും. 
 
മാതാപിതാക്കളുമൊത്ത് കുടുംബ ജീവിതം ഐശ്വര്യ പൂര്‍ണ്ണമാക്കും. അന്യരോട് സ്നേഹത്തോടെയുള്ള പെരുമാറ്റം മൂലം പല നേട്ടങ്ങളും കൈവരിക്കും. എങ്കിലും അനാവശ്യമായ ആരോപണങ്ങള്‍ കേള്‍ക്കാനിടവരും. വിവാഹം സംബന്ധിച്ച് പുരോഗതി ഉണ്ടാവും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ മുന്നേറ്റം ഉണ്ടാവും. 
 
സാമ്പത്തിക രംഗത്ത് ഉയര്‍ച്ച. ഇതിനായി ചെയ്യുന്ന ജോലിയോട് ആത്മാ‍ർത്ഥത ഉണ്ടായിരിക്കണം. കഠിനമായി പരിശ്രമിക്കണം. ഉദ്ദേശിച്ച ഒട്ടേറെ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ കഴിയും. പ്രവര്‍ത്തന മണ്ഡലത്തില്‍ ഗുണകരമായ മാറ്റം ഉണ്ടാവും. 
 
നിങ്ങൾ സത്യസന്ധനും ഹൃദയം കൊണ്ട് പരിശുദ്ധനുമാണ്. രഹസ്യമായിട്ടുള്ള കാര്യങ്ങൾ ദീർഘകാലം സൂക്ഷിക്കുവാൻ നിങ്ങൾക്ക് ബുദ്ധിമുട്ടാണ്. നിങ്ങൾ അന്ധമായി ആരേയും വിശ്വസിക്കുകയില്ല. നിങ്ങൾ നിങ്ങളുടെ സഹജാവബോധം അനുസരിച്ച് പെരുമാറും. നിങ്ങളുടെ പെരുമാറ്റം തീർത്തും മതപരമാണ് ഇത് ചില സമയങ്ങളിൽ നിങ്ങളെ ‌യാഥാസ്ഥിതികനാക്കും. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ജ്യോതിഷം

news

ഫലവൃക്ഷങ്ങൾ സ്വപ്നം കണ്ടാൽ ഫലമിതാണ് !

സ്വപനങ്ങൾക്ക് ജീവിതത്തിൽ സംഭിവിക്കാൻ പോകുന്ന കാര്യങ്ങളുമായി ബന്ധമുള്ളതായാണ് നിമിത്ത ...

news

തെറ്റുകൾ അംഗീകരിക്കാൻ ബുദ്ധിമുട്ടാണോ? കാരണം, ഈ നക്ഷത്രമാണ്

ഇരുപത്തിയേഴ് നക്ഷത്രങ്ങളിൽ പന്ത്രണ്ടാമത്തെ നക്ഷത്രമാണ്‌ ഉത്രം. നീതിവിട്ടൊരു കാര്യം ഇവരിൽ ...

news

ഈ നിറം പറയും നിങ്ങളുടെ സ്വഭാവം!

ഓരോരുത്തർക്കും ഓരോ നിറത്തോടായിരിക്കും താൽപ്പര്യമുണ്ടാകുക. ആ താൽപ്പര്യത്തിന്റെ ...

news

സ്വർണം കാലിൽ ധരിച്ചുകൂട; കാരണം ഇതാണ് !

പെൺകുട്ടികൾ കാലിൽ സ്വർണ പാദസരങ്ങൾ അണിയുന്നത് നമ്മൂടെ നാട്ടിൽ പതിവുള്ള കാര്യമാണ്. പുതിയ ...

Widgets Magazine