വൈറസുമായി ആഷിക് അബു വരുന്നു; രേവതിയും പാര്‍വതിയും ടോവിനോയും കാളിദാസനും ഒന്നിക്കുന്നു!

തിങ്കള്‍, 3 സെപ്‌റ്റംബര്‍ 2018 (21:45 IST)

വൈറസ്, ആഷിക് അബു, മായാനദി, പാര്‍വതി, റിമ, ടോവിനോ, Virus, Mayanadi, Aashiq Abu, Mayanadi, Parvathy, Rima, Tovino

പ്രതിഭകളുടെ മഹാസംഗമം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു പ്രൊജക്ട് മലയാളത്തില്‍ രൂപം കൊള്ളുകയാണ്. ആഷിക് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ‘വൈറസ്’ എന്ന് പേരിട്ടു.
 
വമ്പന്‍ താരനിരയാണ് ചിത്രത്തില്‍. രേവതി, ആസിഫ് അലി, കല്ലിങ്കല്‍, ടോവിനോ തോമസ്, പാര്‍വതി തിരുവോത്ത്, കാളിദാസ് ജയറാം, രമ്യ നമ്പീശന്‍, ദിലീഷ് പോത്തന്‍, സൌബിന്‍ ഷാഹിര്‍, ചെമ്പന്‍ വിനോദ് അങ്ങനെ നീളുന്നു താരങ്ങളുടെ പട്ടിക.
 
ഒ പി എമ്മിന്‍റെ ബാനറില്‍ ആഷിക് അബു തന്നെയാണ് വൈറസ് നിര്‍മ്മിക്കുന്നത്. രാജീവ് രവിയാണ് ഛായാഗ്രഹണം. മുഹ്‌സിന്‍ പെരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് രചന നിര്‍വഹിക്കുന്നത്.
 
സുഷിന്‍ ശ്യാം സംഗീതം നിര്‍വഹിക്കുന്ന വൈറസിന്‍റെ എഡിറ്റിംഗ് സൈജു ശ്രീധരനാണ്. ‘മായാനദി’ എന്ന വമ്പന്‍ ഹിറ്റിന് ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയില്‍ വൈറസിന് പ്രതീക്ഷകളുടെ ഭാരം ഏറെയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മമ്മൂട്ടി കരഞ്ഞാല്‍ പടം പണം വാരും !

അത് സിനിമാക്കാര്‍ക്കിടയില്‍ പരക്കെയുള്ള ഒരു വിശ്വാസമാണ്. മമ്മൂട്ടിയുടെ സെന്‍റിമെന്‍റ്സ് ...

news

മമ്മൂട്ടി മമ്മൂട്ടിയായതും നയന്‍‌താര നയന്‍‌താരയായതും!

ഒരു പേരിലെന്തിരിക്കുന്നു?. ധന്യാ നായരും നമ്മുടെ ഗോപാലകൃഷ്ണനും ഒന്നിച്ചഭിനയിച്ച എത്ര ...

news

ഓസ്കാർ സ്വന്തമാക്കാൻ ടൊവിനോ തോമസ്!

മലയാളത്തിലെ യുവതാരങ്ങളിൽ ഇപ്പോൾ ഏറ്റവും അധികം ജനപ്രീതിയുള്ള നടനാണ് ടൊവിനോ തോമസ്. ടൊവിനോയെ ...

news

'പിന്നെയും എന്തിനാണ് ജനങ്ങളുടെ ചിലവിൽ ഈ സർക്കീട്ട് ?'

ദുരിതാശ്വാസ ഫണ്ട് പിരിക്കാൻ മന്ത്രിമാരും ഉദ്യോഗസ്ഥരും വിദേശരാജ്യങ്ങളിലേക്ക് പോകുന്നതിനെ ...

Widgets Magazine