പള്ളിക്കെട്ട് ശബരിമലയ്ക്ക് ...

കാനന പാതയിലെ പുണ്യസ്ഥലങ്ങള്‍

WEBDUNIA|
ഇടത്താവളമായി കാളകെട്ടി

എരുമേലിയില്‍ നിന്ന് 11കിലോമീറ്ററോളം നടന്നു കഴിയുന്പോള്‍ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ കാളകെട്ടിയില്‍ എത്തുന്നു. അവിടേക്കുള്ള യാത്രയില്‍ രണ്ടു കയറ്റങ്ങളുണ്ട്. മഹിഷിയുടെ വധത്തിനുശേഷം അയ്യപ്പന്‍ നടത്തിയ വിജയനൃത്തം കാണാന്‍ വന്ന ശിവന്‍ വാഹനമായ കാളയെ ആഞ്ഞിലി മരത്തില്‍ കെട്ടിയതിനാലാണ് ഇവിടം കാളകെട്ടി എന്നറിയപ്പെടുന്നത് എന്നാണ് വിശ്വാസം.

അഴുതയില്‍ പ്രാണന് പുണ്യാഹം

കാളകെട്ടിയില്‍ നിന്ന് രണ്ടര കിലോമീറ്റര്‍ അകലെ അഴുത. അഴുതയുടെ തീരത്ത് ഒരു ചെറിയ ക്ഷേത്രസമുച്ചയമുണ്ട്. തീര്‍ത്ഥാടകര്‍ ഇവിടെ നടത്തുന്ന ആഴി പൂജ പ്രധാനമാണ്. തീര്‍ത്ഥാടനത്തിന്‍റെ ഭാഗമാണ് അഴുതാ നദിയിലെ പുണ്യസ്നാനം.

നദിയില്‍ മുങ്ങി കല്ലെടുത്ത് കല്ലിടും കുന്നില്‍ ഇടുന്നത് തീര്‍ത്ഥാടനത്തിലെ അനുഷ്ഠാനമാണ്. സ്നാനത്തിനുശേഷം നദി കുറുകെ കടന്ന് തീര്‍ത്ഥാടകര്‍ അക്കരെ കയറുന്നു. പിന്നെ മൂന്നു കിലോമീറ്ററോളം അഴുതമേട് എന്നറിയപ്പെടുന്ന ഇത് ശബരിമല തീരത്ഥയാത്രയിലെ മൂന്നു പര്‍വ്വതങ്ങളില്‍ ഒന്നാണ്.

കല്ലിടും കുന്ന്

അഴുതമേട് കയറ്റം അവസാനിക്കുന്നത് കല്ലിടും കുന്നിലാണ്. അഴുതാ നദിയില്‍ നിന്ന് എടുത്ത കല്ല് തീര്‍ത്ഥാടകര്‍ ഭക്തിപൂര്‍വ്വം കല്ലിടും കുന്നില്‍ നിക്ഷേപിച്ച് കര്‍പ്പൂരദീപം കത്തിക്കുന്നു.

ഇഞ്ചിപ്പാറക്കോട്ട

കല്ലിടും കുന്നില്‍ നിന്ന് ഏറെക്കുറെ ഒരു സമതല പ്രദേശത്തുകൂടി അല്പദൂരം നടക്കുമ്പോള്‍ ഇഞ്ചിപ്പാറക്കോട്ടയില്‍ എത്തുന്നു. ഇവിടെയായിരുന്നു ഉദയനന്‍റെ പ്രധാനകോട്ട സ്ഥിതി ചെയ്തിരുന്നത്.

മുക്കുഴിയും കടന്ന് ..

ഇഞ്ചിപ്പാറക്കോട്ടയില്‍ നിന്ന് താഴേയ്ക്ക് മലഞ്ചെരിവിലൂടെയുള്ള ഒരു വലിയ ഇറക്കമാണ്. അത് അവസാനിക്കുന്നത് മുക്കുഴി എന്ന താഴ്വരയിലാണ്. ഇവിടെ ദേവീക്ഷേത്രവും ഗണപതിക്ഷേത്രവും ഉണ്ട്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :