പള്ളിക്കെട്ട് ശബരിമലയ്ക്ക് ...

കാനന പാതയിലെ പുണ്യസ്ഥലങ്ങള്‍

WEBDUNIA|
ഇന്ന് തീര്‍ത്ഥാടനത്തിന്‍റെ ആദ്യ ഘട്ടമായ മണ്ഡലക്കാലത്ത് (വൃശ്ചികം 1 മുതല്‍ ധനു 11 വരെ) കരിമല വഴിയുള്ള വനപാതയിലൂടെ പോകുന്ന തീര്‍ത്ഥാടകര്‍ കുറവാണ്.

പക്ഷെ ജനുവരി ഒന്നു മുതല്‍ തുടങ്ങുന്ന മകരവിളക്കു കാലത്ത് പതിനായിരക്കണക്കിനു ജനങ്ങള്‍ ഈ പാതയിലൂടെ തീര്‍ത്ഥാടനം നടത്തുന്നു. എരുമേലി കഴിഞ്ഞ് ഇരുന്പുന്നിക്കരയില്‍ നിന്ന് തീര്‍ത്ഥാടകര്‍ കാട്ടിലേക്ക് കടക്കുന്നു.

ശ്രീ അയ്യപ്പന്‍റെ പൂങ്കാവനമെന്നറിയപ്പെടുന്ന പുണ്യഭൂമിയിലൂടെ നഗ്നപാദരായാണ് തീര്‍ത്ഥാടനം. വനത്തിനുള്ളില്‍ പ്രവേശിച്ച് മൂന്ന് കിലോമീറ്ററോളം നടന്നു കഴിയുന്പോള്‍ അരശുമുടിക്കോട്ട എന്ന സ്ഥലത്തെത്തുന്നു.

അയ്യപ്പനും സൈന്യങ്ങളും വിശ്രമിച്ച സ്ഥലമാണ് ഇതെന്നാണ് വിശ്വാസം. വനപാലകരായ ദേവന്മാരെയാണ് ഇവിടെ ആരാധിക്കുന്നത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :