ഒരു മൃദു സ്പര്‍ശമായ് നീ

ഡി എം എന്‍

WEBDUNIA|
സ്പര്‍ശനം പാപമാണ്, ആഭാസമാണ് എന്നെല്ലാം കരുതുന്ന ഒരു സമൂഹത്തില്‍ ജീവിച്ചു വരുന്ന നമ്മള്‍ പ്രണയത്തില്‍ ഈ ‘പാപങ്ങളെയെല്ലാം’ അകറ്റി നിര്‍ത്താന്‍ ശ്രമിക്കാറുണ്ട്. പലപ്പോഴും സ്പര്‍ശനം ലഭിക്കാനും നല്‍കാനും മനസ് കൊതിക്കുമെങ്കിലും പ്രണയിതാക്കള്‍ അതിനു മുതിരാറില്ല. ചിലപ്പോള്‍ ഈ ‘മര്യാദ പാലനം’ ബന്ധങ്ങള്‍ തകരുന്നതിലേക്കും നയിക്കാറുണ്ട്.

മനസിനേയും ശരീരത്തേയും ആത്മാവിനേയും ഊര്‍ജ്ജസ്വലമായി നിലനിര്‍ത്താന്‍ സ്പര്‍ശനം അവശ്യമാണ്. സ്പര്‍ശനത്തിന്‍റെ ആത്മാര്‍ത്ഥതയെ നമുക്ക് തിരിച്ചറിയാനാവും. മാനസിക സംഘര്‍ഷത്താല്‍ ഉഴറുമ്പോള്‍ ഒരാളെ കെട്ടിപിടിച്ച് കരയാനായല്‍ ആ സംഘര്‍ഷത്തില്‍ നിന്ന് ഏറെക്കുറേ പൂര്‍ണമായും മോചിതരാവാന്‍ നമുക്കു കഴിയും.

ആത്മാര്‍ത്ഥമായി പ്രണയിക്കുന്നവര്‍ക്ക് ഒരിക്കലും പ്രണയിതാവിനെ ശാരീരികമായി ചൂഷണം ചെയ്യാന്‍ തോന്നുകയില്ല. അതിനാല്‍ അവരുടെ സ്പര്‍ശനം ആ സത്യസന്ധമായ പ്രണയത്തിന്‍റെ പ്രതിഫലനമായിരിക്കും. രതിസുഖം തേടിയല്ല ഈ സപര്‍ശനം. തന്‍റെ ജീവനായി കാണുന്ന ആളെ വാരിപ്പുണരുമ്പോള്‍ കിട്ടുന്ന ആനന്ദം ആര്‍ക്കും പറഞ്ഞറിയിക്കാനാവില്ല.
നിങ്ങള്‍ ആത്മാര്‍ത്ഥമായി ഒരാളെ പ്രണയിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് അവരെ സ്പര്‍ശിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ഒരിക്കലും അതിനെ അടക്കി വയ്ക്കാതിരിക്കുക. വിശാലമായ ആകാശത്തെ സാക്ഷിയാക്കി തുറന്ന മനസ്സോടെ പ്രണയിക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :