'നെറ്റി'ന്റെ വിജയമാനദണ്ഡം മാറ്റിയ നടപടി: സുപ്രീംകോടതി ശരിവെച്ചു

ന്യൂഡല്‍ഹി, വ്യാഴം, 19 സെപ്‌റ്റംബര്‍ 2013 (19:34 IST)

Widgets Magazine

PRO
അധ്യാപകയോഗ്യതാ പരീക്ഷയായ 'നെറ്റി'ന്റെ വിജയമാനദണ്ഡം മാറ്റിയ നടപടി സുപ്രീംകോടതി ശരിവെച്ചതായി റിപ്പോര്‍ട്ട്. മാനദണ്ഡം മാറ്റിയ നടപടി റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ യുജിസി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.

പരീക്ഷയുടെ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താന്‍ യുജിസിക്ക് അധികാരമുണ്ടെന്ന് ഉത്തരവില്‍ പറയുന്നു. യുജിസി പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ ഇക്കാര്യം വ്യക്തമാണെന്നും വിധിന്യായത്തിലുണ്ട്.

വിവിധ സംസ്ഥാനങ്ങളിലായി എട്ട് ഹൈക്കോടതികളാണ് യുജിസി വരുത്തിയ മാറ്റങ്ങള്‍ റദ്ദാക്കിയത്. മൂന്നു പേപ്പറുകള്‍ക്ക് വെവ്വേറെ നിശ്ചയിച്ച മിനിമം മാര്‍ക്കിന് പുറമെ എല്ലാ പേപ്പറുകള്‍ക്കും കൂടി 65 ശതമാനം മൊത്തം മിനിമം മാര്‍ക്ക് വേണമെന്ന അധിക വ്യവസ്ഥയാണ് പരീക്ഷയ്ക്കു ശേഷം യുജിസി.കൊണ്ടുവന്നത്. ഇത് കേരള ഹൈക്കോടതിയും റദ്ദാക്കിയിരുന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

കരിയര്‍

ഐബിപിഎസ് പരീക്ഷാവിജ്ഞാപനം പുതുക്കിയത് തിരുത്തി

ദേശസാല്‍കൃത ബാങ്കുകളിലെ പ്രൊബേഷനറി ഓഫീസര്‍, മാനേജ്‌മെന്റ് ട്രെയിനി എന്നീ തസ്തികകളിലേക്ക് ...

Widgets Magazine