വീണ്ടും ഹാക്കര്‍മാരുടെ നുഴഞ്ഞുകയറ്റം; ട്വിറ്ററിലും മാധ്യമസെറ്റുകളിലും ആക്രമണം

സാന്‍ഫ്രാന്‍സിസ്‌കോ| WEBDUNIA|
PRO
PRO
വീണ്ടും ഹാക്കര്‍മാരുടെ നുഴഞ്ഞുകയറ്റം. ന്യൂയോര്‍ക്ക് ടൈംസ്, ഹഫിംഗ്ടണ്‍ പോസ്റ്റ് തുടങ്ങിയ മാധ്യമസ്ഥാപനങ്ങളുടെ വെബ്‌സൈറ്റുകളിലും ട്വിറ്ററിലും സിറിയന്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന ഹാക്കര്‍മാര്‍ നുഴഞ്ഞുകയറി. വെബ്‌സൈറ്റുകള്‍ നിയന്ത്രിക്കുന്ന ഓസ്‌ട്രേലിയന്‍ ഇന്റര്‍നെറ്റ് കമ്പനിയുടെ കമ്പ്യൂട്ടര്‍ ശൃംഖലയില്‍ നുഴഞ്ഞുകയറിയാണ് ഹാക്കര്‍മാര്‍ വെബ്‌സൈറ്റുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയത്.

വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്തതിന്റെ ഉത്തരവാദിത്വം സിറിയന്‍ ഇലക്ട്രോണിക് ആര്‍മി എന്ന ഹാക്കര്‍ ഗ്രൂപ്പ് ഏറ്റെടുത്തു. ട്വിറ്ററിലൂടെയാണ് ഹാക്കര്‍ ഗ്രൂപ്പിന്റെ പ്രതികരണം. നേരത്തേയും ബാഷര്‍ അല്‍ അസദ് സര്‍ക്കാരിനെതിരെ നിലപാടുകള്‍ എടുത്ത മാധ്യമ വെബ്‌സൈറ്റുകള്‍ ഈ ഹാക്കിംഗ് ഗ്രൂപ്പ് ആക്രമിച്ചിരുന്നു.

ദമാസ്‌കസില്‍ നൂറുകണക്കിന് പേരുടെ മരണത്തിനിടയാക്കിയ രാസായുധ പ്രയോഗത്തെ തുടര്‍ന്നാണ് സിറിയയില്‍ സൈനിക നീക്കത്തിന് അമേരിക്ക തയ്യാറെടുക്കുന്നതിനിടെയാണ് ഹാക്കര്‍മാരുടെ നുഴഞ്ഞുകയറ്റം. ഏതു നിമിഷവും ആക്രമണം ഉണ്ടായേക്കാമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് പശ്ചിമേഷ്യ ആശങ്കയിലാണ്. ഐക്യരാഷ്ട്രസഭയുടെ പരിശോധന കഴിഞ്ഞാലുടന്‍ അമേരിക്ക സൈനിക നടപടി ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :