ഫേസ്ബുക്ക്, പരാതി പരിഹാര ഓഫീസറുടെ വിവരങ്ങള്‍ രേഖപ്പെടുത്തണം: ഹൈക്കോടതി

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഫേസ്ബുക്കിനോട് പരാതി പരിഹാര ഓഫീസറുടെ വിവരങ്ങള്‍ രേഖപ്പെടുത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഉപയോക്താകളുടെ പരാതികള്‍ പരിഹരിക്കാന്‍ പരാതി പരിഹാര ഓഫീസറുടെ പേരുവിവരങ്ങള്‍ വെബ്സൈറ്റില്‍ രേഖപ്പെടുത്തണമെന്ന്‌ ഡല്‍ഹി ഹൈക്കോടതിയാണ് നിര്‍ദേശിച്ചത്.

ഇന്റര്‍നെറ്റ്‌ ഉപയോക്താക്കള്‍ അവരുടെ സൈറ്റുകളിലും അക്കൌണ്ടികളിലും വരുന്ന അപകീര്‍ത്തികരമായ ചിത്രങ്ങളും വാര്‍ത്തകളും മറ്റും എതിരെ പരാതി നല്‍കാന്‍ ആരെ സമീപിക്കുമെന്ന ആശങ്കയിലാണെന്നും വിദേശ കമ്പനികള്‍ക്ക്‌ ഇന്ത്യയിലെ നിയമം ലംഘിക്കാന്‍ അധികാരമില്ലെന്നു ഹൈക്കോടതി നിരീക്ഷിച്ചു.

ഇക്കാര്യങ്ങള്‍ വിവരാവകാശ നിയമത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്‌. ഗൂഗിളും ഫേസ്ബുക്കും പോലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ സൈറ്റുകള്‍ ഇതിനു തയാറാവുന്നില്ല. ഇക്കാര്യത്തില്‍ കേന്ദ്രം സ്വീകരിച്ച നടപടികള്‍ ബോധിപ്പിക്കണമെന്നു ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :