അനധികൃത റിസോര്‍ട്ടുകള്‍ പൊളിച്ചുനീക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് വി എം സുധീരന്‍

ആലപ്പുഴ | WEBDUNIA|
PRO
PRO
വേമ്പനാട്ടുകായല്‍ തീരത്തെ അനധികൃത റിസോര്‍ട്ടുകള്‍ പൊളിച്ചുനീക്കണമെന്ന സുപ്രീം കോടതിവിധി നടപ്പാക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. സര്‍ക്കാര്‍ വീഴ്ച വരുത്തരുത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ബാഹ്യശക്തികളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങരുത്. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട രജതരേഖയാണ് അനധികൃത റിസോര്‍ട്ടുകള്‍ക്ക് എതിരെയുള്ള സുപ്രീം കോടതി വിധിയെന്ന് അദ്ദേഹം പറഞ്ഞു.

ടൂറിസത്തിന്റെ പേരില്‍ സുപ്രീം കോടതി വിധി ദുര്‍വ്യാഖ്യാനം ചെയ്യാനാണ് ചിലര്‍ ശ്രമിക്കുന്നത്. പരിസ്ഥിതിയെ തകര്‍ക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ തന്നെയാണ് ഇതിനു പിന്നില്‍ . വിധി അട്ടമറിക്കപ്പെടാന്‍ ഇടയാകരുത്.

റിസോര്‍ട്ടുകള്‍ പൊളിക്കരുതെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പരാതിയില്‍ എം എല്‍ എമാര്‍ ഒപ്പുവച്ചത് തെറ്റിദ്ധാരണമൂലമാകാം. എന്നാല്‍ ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവരുടെ കൈയ്യൊപ്പ് പ്രധാനമാണ്.

അനധികൃതമായി പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകള്‍ക്കെതിരെ നടപടിയെടുക്കരുതെന്നാവശ്യപ്പെട്ട് ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിലെ സി പി എമ്മിലേതടക്കം ഏതാനും എം എല്‍ എ മാര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത് വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഇടയാക്കിയിരുന്നു. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ അടക്കമുള്ളവര്‍ ഇതിനെതിരെ രംഗത്തെത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :