അറിഞ്ഞോളൂ... വിവാഹ തീയ്യതിയും ജന്മസംഖ്യയുമാണ് നമ്മുടെ ഭാവി തീരുമാനിക്കുക !

ശനി, 6 ജനുവരി 2018 (16:11 IST)

wedding date , Astrology , Birthdate , ദാമ്പത്യം , വിവാഹം , ജന്മസംഖ്യ , വിവാഹ തീയ്യതി , ജ്യോതിഷം

ജന്മസംഖ്യയും വിവാഹ തീയ്യതിയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ ? സാധാരണയായി ന്യൂമറോളജിയില്‍ വിശ്വസിക്കുന്നവരാണ് പലപ്പോഴും ഇത്തരം കാര്യങ്ങളെ പിന്തുണയ്ക്കാറുള്ളത്. എന്നിരുന്നാലും വിവാഹ തീയ്യതി തീരുമാനിക്കുന്ന വേളയില്‍ അത് നമ്മുടെ ജന്മസംഖ്യയുമായി ഏതുതരത്തിലാണ് പൊരുത്തപ്പെട്ടിരിക്കുന്നതെന്ന് നോക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. 
 
നിങ്ങളുടെ വിവാഹ തിയ്യതി 08-12-1975 ആണെങ്കില്‍ ജനനസംഖ്യയായി വരുന്നത് 6 ആണ്. ഇതെങ്ങനെയാണെന്ന് വെച്ചാല്‍ 8+1+2+1+9+7+5=33. പിന്നീട് 33, 3+3എന്ന് കണക്കാക്കി 6 എന്നതാണ് ജന്മസംഖ്യയെന്ന് മനസ്സിലാക്കാം. ഇതുപോലെ ഓരോ ജന്മസംഖ്യയും നമുക്ക് മനസ്സിലാക്കി എടുക്കാന്‍ കഴിയും. ഇത്തരത്തിലുള്ള സംഖ്യകളുടെ ഗുണങ്ങളും ദോഷങ്ങളും എന്തെല്ലാമാണെന്ന് നോക്കാം. 
 
ജനനസംഖ്യയും വിവാഹദിനവും ഒന്ന് ആണെങ്കില്‍ ജീവിതകാലം മുഴുവന്‍ പ്രണയിച്ച് ജീവിയ്ക്കുന്നവരായിരിക്കും നിങ്ങളെന്ന കാര്യത്തില്‍ സംശയമില്ല. മറ്റുള്ളവര്‍ക്ക് അസൂയയുണ്ടാക്കുന്ന തരത്തിലായിരിക്കും നിങ്ങളുടെ ജീവിതം. വിവാഹ ദിനവും ജന്മസംഖ്യയും രണ്ടാണെങ്കില്‍ മുതിര്‍ന്നവരുടെ വാക്കുകള്‍ക്ക് വില കൊടുക്കാത്തവരാണ് നിങ്ങളെന്നാണ് സൂചന. ഇത് പലപ്പോഴും പല തരത്തിലുള്ള കുടുംബ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കും.
 
ഈ രണ്ടു സംഖ്യകളും മൂന്ന് ആണെങ്കില്‍ പരസ്പര വിശ്വാസവും സാമ്പത്തിക സ്ഥിരതയുമായിരിക്കും ഫലം. 
വിവാഹദിനവും ജന്മസംഖ്യയും നാല് ആണെങ്കില്‍ ജീവിതാവസാനം വരെ പരസ്പര വിശ്വാസമുള്ളവരായിരിക്കും ദമ്പതികളെന്ന സൂചനയാണ് നല്‍കുന്നത്. മാത്രമല്ല എക്കാലവും ഭാഗ്യം ഇവരുടെ കൂടപ്പിറപ്പായിരിക്കുകയും ചെയ്യും. 
 
ജന്മസംഖ്യയും വിവാഹദിനവും അഞ്ച് ആയ ആളുകള്‍ കുടുംബത്തിന് മറ്റെന്തിനേക്കാള്‍ പ്രാധാന്യം നല്‍കുന്നവരായിരിക്കും എന്നതാണ് വസ്തുത. സംഖ്യകള്‍ ആറ് ആയവര്‍ക്ക് ശാന്തിയും സമാധാനവും നിറഞ്ഞ ജീവിതമായിരിക്കും ഉണ്ടായിരിക്കുക. മാത്രമല്ല ഏത് വെല്ലുവിളി ഏറ്റെടുക്കാനും ഇവര്‍ തയ്യാറാകുകയും ചെയ്യും. 
 
വിവാഹ ദിനവും ജന്മസംഖ്യയും ഏഴ് ആയിട്ടുള്ള ആളുകള്‍ അല്‍പം ശ്രദ്ധിക്കുന്നത് നല്ലതാണ്. ജീവിതത്തിന്റെ തുടക്കത്തിലുണ്ടാകുന്ന സന്തോഷങ്ങള്‍ പലതും പലപ്പോഴും ജീവിതാവസാനം വരെ നിലനിര്‍ത്താന്‍ ഇത്തരക്കാര്‍ക്ക് കഴിഞ്ഞെന്നു വരില്ല. 
 
സംഖ്യകള്‍ എട്ട് ആയവര്‍ ജീവിതത്തില്‍ പലപ്പോഴും ലൈംഗിക ബന്ധത്തിന് പ്രാധാന്യം കൊടുക്കുന്നവരായിരിക്കും. അതോടൊപ്പം തന്നെ പരസ്പര വിശ്വാസവും ഇവരുടെ കൂടപ്പിറപ്പായിരിക്കും. ദൈവവിശ്വാസമായിരിക്കും വിവാഹ ദിനവും ജന്മസംഖ്യയും ഒന്‍പതായവരെ പലപ്പോഴും ഒരുമിച്ച് ചേര്‍ക്കുന്നത്. അതുകൊണ്ട് തന്നെ ബന്ധം ഏറ്റവും നന്നായി മുന്നോട്ട് കൊണ്ടു പോകാന്‍ ഇവര്‍ക്ക് സാധിക്കുകയും ചെയ്യും. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ജ്യോതിഷം

news

ജനനസംഖ്യ ആറ് ? ആരേയും വശീകരിക്കാന്‍ മിടുക്കര്‍ !

ജ്യോതിഷം എന്നു പറയുമ്പോള്‍ തന്നെ പലര്‍ക്കും അത് അന്ധവിശ്വാസമാണെന്ന ധാരണയാണുള്ളത്. ...

news

നിങ്ങളുടെ ജനനസംഖ്യ ഒന്ന് ആണോ ? എങ്കില്‍ കോളടിച്ചു !

ജ്യോതിഷം എന്നു പറയുമ്പോള്‍ തന്നെ പലര്‍ക്കും അത് അന്ധവിശ്വാസമാണെന്ന ധാരണയാണുള്ളത്. ...

news

2018ല്‍ നിങ്ങള്‍ പുലിയാകുമോ പൂച്ചയായി തുടരുമോ? ഇവിടെ അറിയാം എല്ലാം!

പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ എല്ലാവരുടെയും മനസില്‍ ചില പ്രതീക്ഷകളും ...

news

ദാരിദ്രം ഇല്ലാതാക്കി സന്തോഷം നിറയാന്‍ പത്തുരൂപാ മാത്രം!

പലതരത്തിലുള്ള ആശങ്കകള്‍ ഉള്ളവരാണ് ഭൂരിഭാഗം പേരും. വീട്ടിലും തൊഴില്‍ സ്ഥലത്തുമുണ്ടാകുന്ന ...

Widgets Magazine