നിങ്ങളുടെ ജനനസംഖ്യ ഒന്ന് ആണോ ? എങ്കില്‍ കോളടിച്ചു !

വെള്ളി, 5 ജനുവരി 2018 (12:36 IST)

Widgets Magazine
aatmiyam ,  astrology ,  number 1 , ജ്യോതിഷം , സംഖ്യാ ജ്യോതിഷം ,  ആറാം നമ്പര്‍ ,  ആത്മീയം

ജ്യോതിഷം എന്നു പറയുമ്പോള്‍ തന്നെ പലര്‍ക്കും അത് അന്ധവിശ്വാസമാണെന്ന ധാരണയാണുള്ളത്. എന്നാല്‍ ജ്യോതിഷത്തില്‍ മാര്‍ഗങ്ങളുടെ എണ്ണത്തില്‍തന്നെ വൈവിധ്യങ്ങള്‍ ഉണ്ട്. അത്തരമൊരു മാര്‍ഗമാണ് സംഖ്യാ ജ്യോതിഷം. ഇതില്‍ ഓരോരുത്തരേയും അവരുടെ ജന്മ സംഖ്യയില്‍ കൂടിയാണ് അടയാളപ്പെടുത്തുന്നത്
 
നിങ്ങളുടെ ജനന തീയതി ഒന്ന് (1), പത്ത് (10), പത്തൊമ്പത് (19), ഇരുപത്തിയെട്ട് (28) എന്നിവയില്‍ ഒന്നാണെങ്കില്‍ ജനനസംഖ്യ ഒന്ന് (1) ആയിരിക്കും. ഒന്നിനെ ആദിത്യന്റെ പ്രതീകമായാണ് കണക്കാക്കുന്നത്. 
ജനനസംഖ്യ ഒന്ന് ആയിരിക്കുന്നവര്‍ സംഖ്യയുടെ സ്ഥാനം പോലെ എല്ലായിടത്തും നേതൃസ്ഥാനം വഹിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. ഇവരെത്തേടി നേതൃപദവികള്‍ എത്തുകയും ചെയ്യും.
 
എന്തു കാര്യവും തുറന്ന് പറയാന്‍ ധൈര്യം കാണിക്കുന്ന ഇക്കൂട്ടര്‍ ആരുടെയും പ്രീതിക്കായി തലകുനിക്കാന്‍ ഇഷ്ടപ്പെടില്ല. അതേസമയം, ശത്രുക്കളെ പോലും സ്വന്തം ഇംഗിതത്തിന് അനുസരിച്ച് മാറ്റിയെടുക്കാനും ഇവര്‍ക്ക് കഴിയും. ബുദ്ധികൂര്‍മ്മതയുള്ള ഇവര്‍ പുതിയ കാര്യങ്ങള്‍ പഠിച്ചെടുക്കാന്‍ അപാരമായ കഴിവ് പ്രകടിപ്പിക്കും. ഇറങ്ങിത്തിരിക്കുന്ന കാര്യങ്ങള്‍ വിജയമാകാതെ വിശ്രമത്തിനു പോലും ഇവര്‍ക്ക് താല്‍പ്പര്യമുണ്ടാവില്ല. 
 
എന്നാല്‍, സുഖ സൌകര്യങ്ങളാണ് ഇവരുടെ ദൌര്‍ബല്യം. ഇതിനായി കൈയയച്ച് ചെലവഴിക്കാന്‍ ഇവര്‍ക്ക് ഒരു മടിയും കാണില്ല. ഈ ഗുണങ്ങള്‍ ജനനസംഖ്യ ഒന്നും സൂര്യന്റെ സ്വക്ഷേത്രത്തിലും (ചിങ്ങം രാശി: ജൂലൈ 21 - ഓഗസ്റ്റ് 20) സൂര്യന്റെ ഉച്ച രാശിയിലും (മാര്‍ച്ച് 21 - ഏപ്രില്‍ 20) പിറന്നവര്‍ക്ക് മാത്രമേ പൂര്‍ണമായും ലഭിക്കുകയുള്ളൂ. നീചരാശിയില്‍ പിറക്കുന്നവര്‍ക്ക് ഈ ഗുണം പ്രകടമായിരിക്കണമെന്നില്ല.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ജ്യോതിഷം

news

2018ല്‍ നിങ്ങള്‍ പുലിയാകുമോ പൂച്ചയായി തുടരുമോ? ഇവിടെ അറിയാം എല്ലാം!

പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ എല്ലാവരുടെയും മനസില്‍ ചില പ്രതീക്ഷകളും ...

news

ദാരിദ്രം ഇല്ലാതാക്കി സന്തോഷം നിറയാന്‍ പത്തുരൂപാ മാത്രം!

പലതരത്തിലുള്ള ആശങ്കകള്‍ ഉള്ളവരാണ് ഭൂരിഭാഗം പേരും. വീട്ടിലും തൊഴില്‍ സ്ഥലത്തുമുണ്ടാകുന്ന ...

news

വീടിന് നടുക്കായാണോ കോണിപ്പടി ? ചെറിയൊരു പ്രശ്നമുണ്ട്... സൂക്ഷിക്കണം !

കോണിപ്പടികള്‍ വീടിനുള്ളിലെ ഊര്‍ജ്ജ നിലയെ സ്വാധീനിക്കുമെന്ന് എപ്പോഴെങ്കിലും ...

news

സന്താ‍നങ്ങളുടെ ഉന്നതിയാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ഇത് നിര്‍ബന്ധം !

നിങ്ങള്‍ ചൈനീസ് ശാസ്ത്രമായ ഫെംഗ്ഷൂയി പിന്തുടരുന്ന ആളാണെങ്കില്‍ ഇനി പറയുന്ന ...

Widgets Magazine