വിവാഹത്തിനൊരുങ്ങുകയാണോ, എങ്കില്‍ വശ്യപ്പൊരുത്തം കെങ്കേമമാണ് - എന്താണ് വശ്യരാശി ?

വിവാഹത്തിനൊരുങ്ങുകയാണോ, എങ്കില്‍ വശ്യപ്പൊരുത്തം കെങ്കേമമാണ് - എന്താണ് വശ്യരാശി ?

  Astrology , Astro , jathakam , Hindu marraige , belief , വശ്യരാശി , ഹിന്ദു , വശ്യപ്പൊരുത്തം , ജ്യോതിഷം , ആചാര്യന്മാര്‍
jibin| Last Updated: തിങ്കള്‍, 26 മാര്‍ച്ച് 2018 (14:00 IST)
ജാതകം നോക്കിയാണ് ഹിന്ദു വിവാഹങ്ങള്‍ നടക്കുന്നതെങ്കിലും പലരും ശ്രദ്ധിക്കുന്ന ഒന്നാണ് വശ്യരാശി എന്നത്. ഭൂരിഭാഗം പേരും ഈ വാക്ക് കേട്ടിട്ടുള്ളതല്ലാതെ ഇതു സംബന്ധിച്ച വിവരങ്ങളില്‍ അഞ്ജരാണ്.

എന്താണ് വശ്യരാശി എന്നു ചോദിച്ചാല്‍ ഭൂരിഭാഗം പേര്‍ക്കും അറിയില്ല. ജ്യോതിഷ പണ്ഡിതര്‍ക്കും ആചാര്യന്മാര്‍ക്കുമാണ് ഈ വിഷയത്തില്‍ കൂടുതല്‍ അറിവുള്ളത്.

ഒരു രാശിയുടെ സ്വതസിദ്ധമായ സ്വഭാവത്താല്‍ ആകര്‍ഷിക്കപ്പെടുന്ന മറ്റുചില രാശികള്‍ പ്രസ്തുത രാശിയാല്‍ വശീകരിക്കപ്പെടുന്നു. ഒരു രാശിയാല്‍ വശീകരിക്കപ്പെടുന്ന രാശികളെ അതിന്റെ വശ്യരാശികള്‍ എന്നു പറയുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ വശ്യരാശികളില്‍ ജനിച്ച സ്ത്രീ - പുരുഷന്മാര്‍ തമ്മില്‍ പരസ്പര വശ്യതയുണ്ടാകും. ഇതാണ് വശ്യപ്പൊരുത്തത്തിന്റെ അടിസ്ഥാനം. നക്ഷത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള പൊരുത്തങ്ങളില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് വശ്യപ്പൊരുത്തം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :