വെറ്റിലയും അടയ്ക്കയും ദ്രവ്യവും സൂചിപ്പിക്കുന്നതെന്ത് ? - ദക്ഷിണ കൊടുക്കുമ്പോഴും ശ്രദ്ധിക്കണം

വെറ്റിലയും അടയ്ക്കയും ദ്രവ്യവും സൂചിപ്പിക്കുന്നതെന്ത് ? - ദക്ഷിണ കൊടുക്കുമ്പോഴും ശ്രദ്ധിക്കണം

 betel leaf , Astro , Belief , Astrology , Hindhu , വെറ്റില , ദക്ഷിണ , ത്രിമൂർത്തി , മഹാലക്ഷ്മി , പൂജ
jibin| Last Modified ശനി, 24 മാര്‍ച്ച് 2018 (15:45 IST)
മംഗളകർമ്മങ്ങൾക്കായി തിരഞ്ഞെടുക്കുന്നത് ഭാരതീയരുടെ ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും ഭാഗമാണ്. കൊടുക്കാനും ചില പൂജകള്‍ക്കുമാണ് വെറ്റില കൂടുതലും ഉപയോഗിക്കുന്നത്.

വെറ്റയും അടയ്ക്കയും ദ്രവ്യവും കൂട്ടിവെച്ചുള്ള ദക്ഷിണയാണ് നല്‍കുന്നതെങ്കിലും ഇവ എന്താണെന്ന് പലര്‍ക്കുമറിയില്ല. വെറ്റിലയും അടയ്ക്കയും ദ്രവ്യവും ത്രിഗുണങ്ങളെയാണ് സൂചിപ്പിക്കുന്നത്. സത്വഗുണം, തമോഗുണം, രജോഗുണം എന്നിവയാണ് അവ.

ദക്ഷിണ നല്‍കുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വെറ്റയുടെ തുമ്പ് ദക്ഷിണ സ്വീകരിക്കുന്ന ആളിന്റെ നേരെ വരുന്ന രീതിയിലാകണം ദക്ഷിണ കൊടുക്കേണ്ടത്. കർമ്മസമർപ്പണം എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.

ആചാരങ്ങളുടെ ഭാഗമായി ഹൈന്ദവ ഗൃഹങ്ങളിലാണ് വെറ്റില കൂടുതലായി ഉപയോഗിക്കുന്നത്. ത്രിമൂർത്തി സങ്കൽപം വെറ്റിലയില്‍ കുടികൊള്ളുന്നതായിട്ടാണ് വിശ്വാസം.

വെറ്റില തുമ്പില്‍ മഹാലക്ഷ്മിയും മദ്ധ്യത്തിൽ സരസ്വതിയും ഞെട്ടിൽ ജ്യേഷ്ഠ ഭഗവതിയും ഇടതു ഭാഗത്ത് പാർവ്വതി ദേവിയും വലതുഭാഗത്ത് ഭൂദേവതയും കുടികൊള്ളുന്നുതായിട്ടാണ് ആചാര്യന്മാര്‍ ഗ്രന്ഥങ്ങളില്‍ പറഞ്ഞിരിക്കുന്നത്.

വെറ്റിലയുടെ അന്തർഭാഗത്ത് വിഷ്ണുവും പുറംഭാഗത്ത് ശിവനും തലയ്ക്കൽ ശുക്രനും കടയ്ക്കൽ ദേവേന്ദ്രനും പൂർവ്വഭാഗത്ത് കാമദേവനും സൂര്യനും സ്ഥിതി ചെയ്യുന്നതായും സങ്കല്‍പ്പമുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :