കോഴി നിറച്ച് പൊരിച്ചത്.

WEBDUNIA|
ചേര്‍ക്കേണ്ട ഇനങ്ങള്‍

സ്പ്രിംഗ് ചിക്കന്‍ ഒന്ന്
പിരിയന്‍ മുളക് 4
വെളുത്തുള്ളി 6 ചുള
പെരുംജീരകം 1 ടീസ്പൂണ്‍
ഏലയ്ക്ക 4 കൂട്
ഉപ്പ് പാകത്തിന്
ചെറുനാരങ്ങാ നീര് 1/2 ടീസ്പൂണ്‍

അകത്ത് വയ്ക്കാന്‍ മസാല

കോഴി മുട്ട പുഴുങ്ങിയത് 1
ഉള്ളി നേരിയതായി മുറിച്ചത് 2
തേങ്ങ ചിരകിയത് 1/2 കപ്പ്
പെരുംജീരകം 1/2 ടീസ്പൂണ്‍
വെളുത്തുള്ളി അരച്ചത് 1/2 ടീസ്പൂണ്‍
ഇഞ്ചി അരച്ചത് 1/2 ടീസ്പൂണ്‍

പാകം ചെയ്യേണ്ട വിധം

എണ്ണ ചൂടാകുമ്പോള്‍ ഉള്ളിയിട്ട് പതം വരുന്നവരെ ഇളക്കണം. ഇതില്‍ ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്ത് അല്‍പ്പനേരം ഇളക്കി ചതച്ച തേങ്ങ ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക. കോഴിമുട്ട നാലുകഷ്ണമാക്കി മുറിച്ച് ഇതില്‍ ചേര്‍ത്ത് ഗരം മസാലപ്പൊടിയും മല്ലിയിലയും ചേര്‍ത്ത് ഇളക്കി ഇറക്കുക. ഈ മസാല കോഴിയുടെ അകത്തുവച്ച് നിറയ്ക്കണം. കോഴിയുടെ കാലുരണ്ടും വാലിന്‍റെ അറ്റത്തുള്ള ദ്വാരത്തിലൂടെ കടത്തി കോഴിയെ മുഴുവനാക്കി വയ്ക്കുക. ചീനച്ചട്ടിയില്‍ കോഴി ഏകദേശം മുങ്ങത്തക്കവിധത്തില്‍ എണ്ണയൊഴിച്ച് ക്ചൂടാകുമ്പോള്‍ കോഴിയിട്ട് പൊരിക്കുക. ബ്രൌണ്‍ നിറമാകുമ്പോള്‍ എടുക്കുക.

പാകം ചെയ്യേണ്ട വിധം

കോഴി വൃത്തിയാക്കി വാലിന്‍റെ അറ്റം പൊട്ടാതെ ഉള്ള് നന്നായി കഴുകിയെടുക്കുക. കോഴിയുടെ രണ്ടുഭാഗവും നേരിയതായി വരഞ്ഞിടുക. അരച്ച മസാലയില്‍ ഉപ്പും ചെറുനാരങ്ങാനീരും ചേര്‍ത്ത് കുഴച്ച് കോഴിയില്‍ പുരട്ടി മൂന്നുമണിക്കൂര്‍ വയ്ക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :