“സാനിയ മാനിയ”, ഒരാള്‍ കൂടി പിടിയില്‍

PTIPTI
ഇന്ത്യന്‍ ടെന്നിസ് സൌന്ദര്യം സാനിയ മിര്‍സയുടെ വിവാഹ നിശ്ചയത്തിനു തലേ ദിവസവും വിവാഹാഭ്യര്‍ത്ഥനയുമായി എത്തിയ ഒരു ആരാധകന്‍ പിടിയിലായി. വ്യാഴാഴ്ച സാനിയയെ കാണണമെന്ന് ആവശ്യപ്പെട്ട് വീട്ടില്‍ എത്തിയ അജയ് സിംഗ് യാദവ് എന്ന വിദ്യാര്‍ത്ഥിയാണ് അറസ്റ്റിലായത്.

ബുധനാഴ്ചയും സമാനമായ ഒരു സംഭവം നടന്നിരുന്നു. കേരളത്തിലെ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയില്‍ നിന്നുള്ള മുഹമ്മദ് അഷറഫ് എന്ന എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി സാനിയയുടെ വീട്ടില്‍ അതിക്രമിച്ചു കയറി വിവാഹാഭ്യര്‍ത്ഥന നടത്തുകയായിരുന്നു. സാനിയയുടെ പിതാവിനോട് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന വിവാഹത്തില്‍ നിന്ന് പിന്‍‌മാറണമെന്നും മുഹമ്മദ് ആവശ്യപ്പെട്ടിരുന്നു.

ഇപ്പോള്‍ പിടിയിലായ ഉത്തര്‍ പ്രദേശിലെ ഇറ്റാവക്കാരനായ അജയ് എന്ന ഇരുപതുകാരന്‍ ഗുര്‍ഗാവ് ദ്രോണാചാര്യ കോളജില്‍ രണ്ടാം വര്‍ഷ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയാണ്. ബഞ്ചാര ഹില്‍‌സില്‍ എത്തി സാനിയയുടെ വീടിനെ കുറിച്ച് പ്രദേശവാസികളോട് ചോദിച്ച് മനസ്സിലാക്കിയ ശേഷം വീട്ടിലേക്ക് കടക്കാന്‍ ഒരുങ്ങവേ ഗേറ്റില്‍ വച്ച് തന്നെ അജയ് പിടിയിലായി.

ഇയാള്‍ക്ക് സാനിയയെ നേരിട്ടു കാണണം എന്ന ആവശ്യം പൊലീസ് അംഗീകരിച്ചില്ല. ഇയാളുടെ ബാഗില്‍ നിന്ന് കവിതാ രൂപത്തിലുള്ള പ്രണയാഭ്യര്‍ത്ഥന കണ്ടെടുത്തിട്ടുണ്ട്. ഇയാളെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.

ഹൈദരാബാദ്| WEBDUNIA| Last Modified വെള്ളി, 10 ജൂലൈ 2009 (08:56 IST)
സാനിയയുമായി കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രണയത്തിലാണെന്നാണ് അജയ് അവകാശപ്പെടുന്നത്. എന്നാല്‍, കേരളത്തില്‍ നിന്നുള്ള മുഹമ്മദിനെപ്പോലെ തന്നെ അജയും സാനിയയെ നേരിട്ടു കണ്ടിട്ടില്ല !


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :