പെയ്സ് സാനിയ സഖ്യങ്ങള്‍ പ്രീക്വാര്‍ട്ടറില്‍

മിയാമി| WEBDUNIA|
മിയാമി മാസ്റ്റേര്‍സ് ടെന്നീസ് ടൂര്‍ണ്ണമെന്‍റ് ഡബിള്‍സ് വിഭാഗങ്ങളില്‍ ഇന്ത്യയുടെ ലിയാന്‍ഡര്‍ പെയ്സും സാനിയ മിര്‍സയും പ്രീക്വാര്‍ട്ടറില്‍ എത്തി. പെയ്സ് ജോഡിയായ ചെക് താരം ലൂക്കാസ് ളൌഹിക്കൊപ്പവും സാനിയ ചൈനീസ് തായ്പേയിയുടെ ചിയ യംഗ് ചുവാങിനൊപ്പവുമാണ് ക്വാര്‍ട്ടറില്‍ എത്തിയത്.

ചിലി ജോഡി ഫെര്‍ണാണ്ടോ ഗോണ്‍സാലസിനെയും ജുവാന്‍ മൊണാക്കൊയെയും ആണ് പെയ്സ്--ളൌഹി സഖ്യം പരാജയപ്പെടുത്തിയത്( 6-2, 6-2). 46 മിനുട്ടുകള്‍ മാത്രമെടുത്തായിരുന്നു ഇന്തോ-ചെക് സഖ്യത്തിന്‍റെ വിജയം.

ചെക് ജോഡിയായ ഇവാറ്റ ബെനസോവയെയും ബാ‍ര്‍ബൊറ സ്ട്രിക്കൊവയെയുമാണ് സാ‍നിയ--ചിയ സഖ്യം പരാജയപ്പെടുത്തിയത്( 6-4, 7-5).

മഹേഷ് ഭൂപതി, ബൊഹാമിയന്‍ താരം മാര്‍ക് നോളസുമൊത്ത് ഡബിള്‍സില്‍ മത്സരിക്കുന്നുണ്ട്. ഫ്രഞ്ച് ജോഡികളായ ജൂലിയന്‍ ബെന്നെറ്റൂ-ജോ വില്‍‌ഫ്രൈഡ് സഖ്യത്തോടാണ് ഇവര്‍ ഏറ്റുമുട്ടുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :