സാനിയ നൂറാം സ്ഥാനത്ത്

ന്യൂഡല്‍ഹി| WEBDUNIA|
ഡബ്ലിയുടി‌എ റാങ്കിംഗില്‍ ഇന്ത്യയുടെ സാനിയ മിര്‍സ വീണ്ടും താഴേക്ക്. പതിമൂന്ന് സ്ഥാനങ്ങള്‍ പിന്തള്ളി നൂറാം സ്ഥാ‍നത്താണ് സാനിയ ഇപ്പോള്‍. കഴിഞ്ഞ പട്ടികയില്‍ എണ്‍പത്തിയേഴാം സ്ഥാനത്തായിരുന്നു സാനിയ.

ഏതാനും നാളുകളായി ഇന്ത്യന്‍ താ‍രം കോര്‍ട്ടില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് സാനിയ കാഴ്ച്ചവെക്കുന്നത്. ഇന്ത്യന്‍ വെല്‍‌സില്‍ രണ്ടാം റൌണ്ടില്‍ പുറത്താകുകയും ചെയ്തു. പട്ടായ ഓപ്പണിലെ ഫൈനല്‍ പ്രവേശനത്തോടെയാണ് സാ‍നിയ വീണ്ടും ആദ്യനൂറില്‍ ഇടം നേടിയത്.

646 പോയന്‍റാണ് സാനിയയ്ക്ക് ഉള്ളത്. ഡബിള്‍സിലും സാനിയയ്ക്ക് നില മെച്ചപ്പെടുത്താനായില്ല. 16 സ്ഥാനങ്ങളാണ് ഡബിള്‍സില്‍ സാനിയ പിന്തള്ളപ്പെട്ടത്. എണ്‍പത്തിയേഴാം സ്ഥാനത്താണിപ്പോള്‍ സാനിയ.

പുരുഷവിഭാഗത്തില്‍ ലിയാന്‍ഡര്‍ പെയ്സിനും മഹേഷ് ഭൂപതിക്കും നേട്ടമുണ്ടായില്ല. ഡബിള്‍സ് വിഭാഗത്തില്‍ അഞ്ചും എട്ടും സ്ഥാനങ്ങളിലാണ് ഇരുവരും. ഇന്ത്യന്‍ വെല്‍‌സില്‍ ഡബിള്‍സ് വിഭാഗത്തില്‍ ഇവര്‍ക്കും കാര്യമായ മുന്നേറ്റം നടത്താന്‍ കഴിഞ്ഞിരുന്നില്ല. സോംദേവ് ദേവ് വര്‍മനും നൂറ്റിയമ്പതാം റാങ്കില്‍ തുടരുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :