വെടിയുണ്ടകളെ ഭയമില്ല: ഹസാരെ

ന്യൂഡല്‍ഹി| WEBDUNIA|
പഴുതുകളില്ലാത്തതും ശക്തവുമായ ലോക്പാല്‍ ബില്ലിനായി സമരം ചെയ്യാന്‍ രാജ്യത്തെ ജനങ്ങളോട് പ്രമുഖ ഗാന്ധിയന്‍ അണ്ണാ ഹസാരെ ആഹ്വാനം ചെയ്തു. ലക്‍ഷ്യസാധ്യത്തിനായി ജയിലില്‍ പോകാനും വെടിയുണ്ടകളെ നേരിടാനും വരെ തനിക്കു ഭയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു പ്രമുഖ ചാനലിനനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രിയേയും പരമോന്നത ജുഡീഷ്യറിയേയും ഒഴിവാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച ലോക്പാല്‍ബില്ലിന്റെ കരട് രൂപത്തെ രൂക്ഷമായ ഭാഷയില്‍ അദ്ദേഹം വിമര്‍ശിച്ചു. ഇതു ജനാധിപത്യമാണ്. സര്‍ക്കാര്‍ ജനങ്ങളുടെ ആഗ്രഹപ്രകാരമാണ് നിയമനിര്‍മ്മാണം നടത്തേണ്ടത്. രാജ്യത്തിന് ഇക്കാര്യത്തില്‍ ഇന്ന് പിഴവ് സംഭവിച്ചാല്‍ പിന്നീടൊരിക്കലും അഴിമതി ഇല്ലാതാക്കാനാവില്ല - ഹസാരെ കൂട്ടിച്ചേര്‍ത്തു.

ഇതൊരു രണ്ടാം സ്വാതന്ത്ര്യസമരമാണെന്ന് ഹസാരെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :