ലോക്‌പാല്‍ ബില്ലിന്‌ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ന്യുഡല്‍ഹി| WEBDUNIA|
PRO
PRO
ലോക്‌പാല്‍ ബില്ലിന്റെ കരട്‌ രൂപത്തിന്‌ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം നല്‍കി. പ്രധാനമന്ത്രിയെയും ജുഡിഷ്യറിയെയും ബില്ലിന്റെ പരിധിയില്‍ നിന്ന്‌ ഒഴിവാക്കിയാണ്‌ അംഗീകാരം നല്‍കിയിരിക്കുന്നത്‌.

പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള സമിതി ആയിരിക്കും ലോക്പാല്‍ അംഗങ്ങളെ തെരഞ്ഞെടുക്കുക. അടുത്തമാസം ഒന്നിന് ചേരാനിരിക്കുന്ന വര്‍ഷകാലസമ്മേളനത്തിലായിരിക്കും ബില്‍ അവതരിപ്പിക്കുക.

പൊതുസമൂഹത്തില്‍ നിന്നുള്ള പ്രതിനിധികളുടെ ആവശ്യങ്ങളില്‍ ഏറെയും പരിഗണിക്കാതെയാണ് ബില്ലിന് രൂപം നല്‍കിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :