ഹരിയാനയില്‍ വീണ്ടും കൂട്ടബലാത്സംഗങ്ങള്‍

ചണ്ഡിഗഢ്| WEBDUNIA| Last Modified ഞായര്‍, 11 നവം‌ബര്‍ 2012 (10:01 IST)
PRO
ഹരിയാനയില്‍ വീണ്ടും പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ കൂട്ടബലാത്സംഗത്തിനിരയായി. ഹിസാര്‍, ഭിവാനി എന്നീ ജില്ലകളിലാണ് സംഭവം നടന്നത്.

ഹിസാറില്‍ 16 കാരിയായ ദളിത് പെണ്‍കുട്ടിയെ നാല് യുവാക്കള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്‌തതായി പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ പൊലീസില്‍ പരാതി നല്‍കി.

കുടുംബാംഗങ്ങള്‍ ഇല്ലാതിരുന്ന സമയത്ത് യുവാക്കള്‍ പെണ്‍കുട്ടിയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്യുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്‌ചയാണ് സംഭവം നടന്നത്‌. സംഭവം പുറത്തുപറയരുതെന്ന് യുവാക്കള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു.

പെണ്‍കുട്ടി പിതാവിനെ വിവരം അറിയിച്ചതിനെത്തുടര്‍ന്നാണ് പൊലീസില്‍ പരാതിപ്പെട്ടത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ കുല്‍ദീപ്, ദീപു, പവന്‍, വിജയ് എന്നീ യുവാക്കളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.

ഭിവാനി ജില്ലയില്‍ ദാദ്രി സബ്ഡിവിഷനില്‍ 11 കാരിയായ പെണ്‍കുട്ടിയാണ് ബലാത്സംഗത്തിനിരയായത്. മൂന്ന് യുവാക്കള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. പൊലീസ് രണ്ട് യുവാക്കളെ അറസ്‌റ്റ് ചെയ്‌തു.

കഴിഞ്ഞ രണ്ട് മാസത്തിനിടെ ഹരിയാനയില്‍ 15 ഓളം ലൈംഗികാതിക്രമ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :