ബാംഗ്ലൂരില്‍ 3 ബാര്‍ ജീവനക്കാരികളെ കൂട്ടബലാത്സംഗം ചെയ്തു

ബാംഗ്ലൂര്‍| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
PRO
ബാംഗ്ലൂര്‍ നഗരത്തില്‍ നിന്ന് വീണ്ടും കൂട്ടബലാത്സംഗത്തിന്റെ നടുക്കുന്ന വാര്‍ത്ത. ബാര്‍ ജീവനക്കാരികളായ മൂന്ന് പേര്‍ വ്യാഴാഴ്ച രാത്രി കൂട്ടബലാത്സംഗത്തിനിരയായി എന്നാണ് പരാതി. 10 പേര്‍ അടങ്ങുന്ന സംഘമാണ് തങ്ങളെ പിച്ചിച്ചീന്തിയത് എന്ന് ഇവരുടെ പരാതിയില്‍ പറയുന്നു.

മരിയപ്പണ്ണ പല്യയിലെ ജ്ഞാനജ്യോതി നഗറില്‍ ആയിരുന്നു സംഭവം നടന്നത്. മജസ്റ്റിക്കിലെ കാസിനോ ബാറില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടികള്‍ താമസിക്കുന്ന വീട്ടില്‍ അക്രമികള്‍ അതിക്രമിച്ചു കയറുകയായിരുന്നു. പഞ്ചാബ്, ഡല്‍ഹി, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികള്‍ ആണ് ഇവിടെ താമസിച്ചിരുന്നത്. അക്രമികള്‍ പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി 15,000 രൂപ, സ്വര്‍ണമാല, മോതിരങ്ങള്‍, എല്‍ സി ടി ടി‌വി, മൊബൈല്‍ ഫോണുകള്‍ എന്നിവ കൈക്കലാക്കി. തുടര്‍ന്ന് മൂന്ന് പെണ്‍കുട്ടികളെ മാരുതിവാനില്‍ കയറ്റിക്കൊണ്ടുപോയി ഒരു വീട്ടില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നു. പുലര്‍ച്ചെ മൂന്നരയോടെ ഇവരെ തിരികെ വീടിന് സമീപം ഇറക്കിവിട്ടശേഷം അക്രമികള്‍ സ്ഥലം വിടുകയും ചെയ്തു.

പെണ്‍കുട്ടികള്‍ താമസിക്കുന്ന വീ‍ടിന്റെ ഒന്നാം നിലയില്‍ രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ താമസിക്കുന്നുണ്ട്. ഇവര്‍ അക്രമികളെ നേരിടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ആക്രമണത്തില്‍ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

ബാംഗ്ലൂര്‍ നാഷണല്‍ ലോ സ്കൂള്‍ കാമ്പസിലെ വിദ്യാര്‍ത്ഥിനിയെ ദിവസങ്ങള്‍ക്ക് മുമ്പാണ് എട്ടംഗ സംഘം മാനഭംഗപ്പെടുത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :