മാധ്യമങ്ങള്‍ പീഡനത്തെ ‘മഹത്വവത്കരിക്കുന്നു’: മമത

കൊല്‍ക്കത്ത| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PTI
PTI
സ്ത്രീകളും പുരുഷന്മാരും കൂടുതല്‍ സ്വാതന്ത്ര്യത്തോടെ ഇടപഴകുന്നത് കൊണ്ടാണ് ബലാത്സംഗങ്ങള്‍ വര്‍ധിക്കുന്നതെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നിരീക്ഷണം.

മുമ്പ് ആണും പെണ്ണും കൈകോര്‍ത്ത് പിടിക്കുന്നത് പോലും മാതാപിതാക്കള്‍ അനുവദിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ എല്ലാം ഓപ്പണ്‍ മാര്‍ക്കറ്റ് ആയി മാറിയിരിക്കുകയാണ്- മമത അഭിപ്രായപ്പെട്ടു.

മമതയുടെ വിചിത്രമായ നിരീക്ഷണങ്ങള്‍ തീര്‍ന്നില്ല. ഒരു വിഭാഗം മാധ്യമങ്ങള്‍ ബലാത്സംഗത്തെ മഹത്വവത്കരിക്കുകയാണെന്നും അവര്‍ പറഞ്ഞു. ഒറ്റപ്പെട്ട സംഭവങ്ങള്‍ മഹത്വവത്കരിച്ച് ബംഗാളിനെ ബലാത്സംഗത്തിന്റെ നാടായി ചിത്രീകരിക്കുകയാണ് ചില മാധ്യമങ്ങള്‍. ബലാത്സംഗ വാര്‍ത്തകള്‍ തുടര്‍ച്ചയായി കാണിക്കുന്ന ചില ന്യൂസ് ചാനലുകള്‍ ഉണ്ട്. ഇത് കാണുന്ന കൊച്ചുകുട്ടികള്‍ അവരുടെ മാതാപിതാക്കളോട് ആ വാക്കിന്റെ അര്‍ത്ഥം ചോദിക്കുകയാണ്. ഇതല്ല ബംഗാളിന്റെ സംസ്കാരമെന്നും മമത കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :