തൊണ്ണൂറ്റിയാറാം വയസ്സില്‍ അച്ഛനായി, വീണ്ടും ലോക റെക്കോര്‍ഡ്!

പാറ്റ്ന| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
PRO
ഏറ്റവും കൂടിയ പ്രായത്തില്‍ പിതാവായ ആള്‍ എന്ന ലോക റെക്കോര്‍ഡിന് ഉടമയായ ആള്‍ വീണ്ടും അച്ഛനായി. ഹരിനായയിലെ സോണിപത് ജില്ലയില്‍ നിന്നുള്ള രാംജിത് രാഘവ് ആണ് തന്റെ തൊണ്ണൂറ്റിയാറാം വയസ്സില്‍ വീണ്ടും അച്ഛനായത്. രാംജിതിന്റെ ഭാര്യ ശകുന്തള(52) ഒക്ടോബര്‍ അഞ്ചിന് ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു.

2010 നവംബറില്‍ ആയിരുന്നു രാംജിത് ആദ്യമായി ഈ റെക്കോര്‍ഡിനുടമയായത്. തൊണ്ണൂറ്റിനാലാം വയസ്സില്‍ അദ്ദേഹത്തിന് മകന്‍ പിറക്കുകയായിരുന്നു.

ഗുസ്തിക്കാരനായിരുന്ന രാംജിത് 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചില പ്രശ്നങ്ങളെ തുടര്‍ന്ന് വീടുവിടുകയായിരുന്നു. സോണിപതില്‍ കൃഷിക്കാരനായി ജോലി ചെയ്യുന്നതിനിടെ, 17 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് രാംജിതും ശകുന്തളയും കണ്ടുമുട്ടിയത്. 15 വര്‍ഷം ഈ ദമ്പതികള്‍ക്ക് കുഞ്ഞുങ്ങള്‍ ഉണ്ടായില്ല. രണ്ട് വര്‍ഷം മുമ്പ് ആദ്യത്തെ കുട്ടി പിറന്നു. ഇപ്പോള്‍ രണ്ടാമത്തെയും.
രാംജിതിന് ലഭിക്കുക വാര്‍ദ്ധക്യ പെന്‍ഷന്‍ ഉപയോഗിച്ചാണ് ഈ കുടുംബം കഴിയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :