സ്ഫോടനം: ഹൌറ-മുംബൈ ട്രെയിനുകള്‍ തടസ്സപ്പെട്ടു

റൂര്‍ക്കല| WEBDUNIA|
PRO
PRO
ഒറീസ്സയിലെ റൂര്‍ക്കലയ്ക്ക് അടുത്ത് റയില്‍‌വെ ട്രാക്കില്‍ തിങ്കളാഴ്ച വെളുപ്പിനെ മാവോയിസ്റ്റുകള്‍ നടത്തിയ സ്ഫോടനത്തില്‍ പാളം തകര്‍ന്നതിനെ തുടര്‍ന്ന് ഒരു ഗുഡ്സ് ട്രെയില്‍ പാളം തെറ്റി. സംഭവത്തെ തുടര്‍ന്ന് ഹൌറ-മുംബൈ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.

റൂര്‍ക്കലയ്ക്ക് 30 കിലോമീറ്റര്‍ അകലെ ബഹാലുലതയ്ക്കും ജറൈക്കലയ്ക്കും മധ്യേ ആണ് മാവോയിസ്റ്റുകള്‍ പാളം തകര്‍ത്തത്. ഒരു ഗുഡ്സ് ട്രെയിനിന്റെ രണ്ട് വാഗണുകളാണ് പാളം തെറ്റിയത്. അപകടത്തില്‍ ആളപായമൊന്നും ഉള്ളതായി റിപ്പോര്‍ട്ടില്ല.

സ്ഫോടനം നടന്നതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടിരിക്കുകയാണ്. വിമതര്‍ ഈ റൂട്ടില്‍ മറ്റിടങ്ങളിലും സ്ഫോടക വസ്തുക്കള്‍ സ്ഥാപിച്ചിരിക്കാമെന്നാണ് സംശയം.

പശ്ചിമ ബംഗാള്‍, ബീഹാര്‍, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, ഒറീസ എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ മാവോയിസ്റ്റുകള്‍ 72 മണിക്കൂര്‍ ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സംസ്ഥാനങ്ങളിലെ പ്രശ്നബാധിത ജില്ലകളില്‍ പൊലീസ് അതീവ ജാഗ്രത പുലര്‍ത്തിവരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :