നാല് ട്രെയിനുകള്‍ കൂട്ടിയിടിച്ചു: നാലുപേര്‍ മരിച്ചു

ഹെല്‍പ്പ് ലൈന്‍ നമ്പര്‍ - 0512- 2323015, 2323016

കാണ്‍‌പൂര്‍| WEBDUNIA|
PRO
PRO
കനത്ത മൂടല്‍മഞ്ഞില്‍ യുപിയിയില്‍ രണ്ടിടത്ത് നാല് ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ നാലുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. രണ്ട് അപകടങ്ങളിലുമായി കുറഞ്ഞത് 50 പേര്‍ക്ക് പരുക്ക് പറ്റി.

ബീഹാറിലേക്ക് പോവുകയായിരുന്ന ലിച്ചാവി എക്സ്പ്രസ് നിര്‍ത്തിയിട്ടിരുന്ന ഡല്‍ഹി-ഇസ്ലാം‌പൂര്‍ മഗധ് എക്സ്പ്രസിലേക്ക് പാഞ്ഞുകയറിയാണ് ആദ്യ അപകടം നടന്നത്. ഇറ്റാവയ്ക്ക് സമീപം സരായ്ഭോപട്ടിലാണ് ആദ്യ അപകടം നടന്നത്.

അപകടത്തില്‍ ലിച്ചാവി എക്സ്പ്രസ് ട്രെയിനിന്റെ ഡ്രൈവര്‍ എഞ്ചിന്‍ മുറിയില്‍ കുടുങ്ങിപ്പോയി. പത്ത് പേര്‍ക്ക് പരുക്ക് പറ്റി.

കാണ്‍‌പൂര്‍ ജില്ലയിലെ പങ്കിയില്‍ വച്ച് ഗോരഖ്നാഥ് എക്സ്പ്രസ് നിര്‍ത്തിയിട്ടിരുന്ന പ്രയാഗ്‌രാജ് എക്സ്പ്രസില്‍ ഇടിച്ചാണ് രണ്ടാമത്തെ അപകടം നടന്നത്. അപകടത്തില്‍ ഒരാള്‍ മരിച്ചു. 40 പേര്‍ക്ക് പരുക്ക് പറ്റി.

പ്രയാഗ്‌രാജ് എക്സ്പ്രസിന്റെ അവസാന ബോഗി പൂര്‍ണമായും തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. ഈ ട്രെയിനില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാവ് മുരളീ മനോഹര്‍ ജോഷി സഞ്ചരിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ന് രാവിലെ ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍മഞ്ഞാണ് അനുഭവപ്പെട്ടത്. കനത്ത മഞ്ഞിനെ തുടര്‍ന്ന് പല ട്രെയിനുകളും റദ്ദാക്കിയിരുന്നു. സര്‍വീസ് നടത്തുന്ന മിക്ക ട്രെയിനുകളും താമസിച്ചാണ് ഓടുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :