ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്

ന്യൂഡല്‍ഹി| WEBDUNIA| Last Modified ശനി, 2 ജനുവരി 2010 (09:07 IST)
PRO
ന്യൂഡല്‍ഹിയില്‍ ശനിയാഴ്ച രാവിലെ അനുഭവപ്പെട്ട കനത്ത മൂടല്‍മഞ്ഞില്‍ റയില്‍, റോഡ്, വ്യോമ ഗതാഗതം തടസ്സപ്പെട്ടു.

നൂറ് മീറ്ററില്‍ അധികം ദൂരത്തില്‍ കാണാന്‍ കഴിയാത്ത അവസ്ഥയില്‍ റോഡ് ഗതാഗതം തടസ്സപ്പെട്ടു. ഡല്‍ഹിയില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന 20 ല്‍ അധികം തീവണ്ടികളാണ് മൂടല്‍മഞ്ഞ് കാരണം താമസിക്കുന്നത്. ഡല്‍ഹിയിലേക്ക് വരേണ്ടിയിരുന്ന പല ട്രെയിനുകളും നഗരത്തിനു വെളിയില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്.

നഗരത്തില്‍ നിന്ന് പുറത്തേക്കുള്ള 15 ല്‍ പരം വിമാന സര്‍വീസുകളെയും മൂടല്‍മഞ്ഞ് പ്രതികൂലമായി ബാധിച്ചു. ഡല്‍ഹിയിലേക്ക് വരേണ്ടിയിരുന്ന പല വിമാനങ്ങളും ജയ്പൂര്‍, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്ക് തിരിച്ചുവിട്ടു.

കനത്ത മൂടല്‍മഞ്ഞിനൊപ്പം നഗരത്തിലെ വൈദ്യുത ബന്ധം തകരാറിലായതും ജനജീവിതത്തെ പ്രതികൂലമായി ബാധിച്ചു. രാവിലെ അനുഭവപ്പെട്ട മഞ്ഞിന്റെ കാഠിന്യം ഇപ്പോള്‍ കുറഞ്ഞു തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :