ലോകത്തെ ഏറ്റവും വലിയ സെന്‍സസ് തുടങ്ങി

ന്യൂഡല്‍ഹി| WEBDUNIA|
ലോകത്തിലെ ഏറ്റവും ബൃഹത്തായ ജനസംഖ്യാ കണക്കെടുപ്പ് ന്യൂഡല്‍ഹിയില്‍ ആരംഭിച്ചു. ലെ ജനസംഖ്യാ കണക്കെടുപ്പില്‍ ഇന്ത്യയിലെ 120 കോടിയിലധികം ജനങ്ങളുടെ വിവരങ്ങളാണ് ശേഖരിക്കുക. കേരളത്തില്‍ ബുധനാഴ്ചയാണ് കണക്കെടുപ്പ്.

ഇന്ത്യയിലെ പ്രഥമ വനിത പ്രതിഭാ പാട്ടീലിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തിക്കൊണ്ടാണ് ഇന്ത്യയിലെ ഏറ്റവും പുതിയ ജനസംഖ്യാ കണക്കെടുപ്പിന് ഡല്‍ഹിയില്‍ തുടക്കമായത്. സെപ്തംബര്‍ വരെ കണക്കെടുപ്പ് നീളും. 2011ഫെബ്രുവരി അവസാനത്തോടെ അന്തിമ കണക്ക് തയ്യാറാവും.

25 ലക്ഷം ഉദ്യോഗസ്ഥരാണ് ജനസംഖ്യാ കണക്കെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്. മൊബൈലുകള്‍, ഇന്റര്‍നെറ്റ്, കമ്പ്യൂട്ടര്‍ എന്നിവ സ്വന്തമായുണ്ടോ എന്നുള്ള വിവരങ്ങള്‍ തുടങ്ങി ശുദ്ധീകരിച്ച കുടിവെള്ള ലഭ്യത ഉണ്ടോ എന്ന് വരെയുള്ള വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ ശേഖരിക്കും. രാജ്യസുരക്ഷ ശക്തിപ്പെടുത്താനായി, വിരലടയാളം, ഫോട്ടോ തുടങ്ങിയ വ്യക്തിവിവരങ്ങളും രേഖപ്പെടുത്തും.

ജനസംഖ്യാ കണക്ക് ശേഖരിച്ച ശേഷം ജനസംഖ്യാ രജിസ്റ്റര്‍ പൂര്‍ത്തിയാവുമ്പോള്‍ രാജ്യത്തെ ഓരോ പൌരനും പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡും നമ്പറും ലഭ്യമാവും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :