സിംഗിന് സൌദിയില്‍ സവിശേഷ സ്വീകരണം

റിയാദ്| WEBDUNIA| Last Modified ഞായര്‍, 28 ഫെബ്രുവരി 2010 (10:40 IST)
PRO
പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗിന് സൌദിയില്‍ സവിശേഷ സ്വീകരണം. വെള്ളിയാഴ്ച വൈകിട്ട് കിംഗ് ഖാലിദ് വിമാനത്താവളത്തിലെത്തിയ സിംഗിനെ ഉപപ്രധാനമന്ത്രിയും അടുത്ത കിരീടാവകാശിയുമായ സുല്‍ത്താന്‍ ബിന്‍ അബ്ദുള്‍ അസീസിന്റെ നേതൃത്വത്തില്‍ മുഴുവന്‍ മന്ത്രിസഭാംഗങ്ങളും ചേര്‍ന്നായിരുന്നു സ്വീകരിച്ചത്.

അബ്ദുള്‍ അസീസ് ഉള്‍പ്പെടെ സൌദി രാജാവ് അബ്ദുള്ളയുടെ മൂന്ന് സഹോദരന്‍‌മാരും സിംഗിനെയും ഭാര്യ ഗുര്‍ശരണ്‍ കൌറിനെയും സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. ഇതാദ്യമായാണ് സൌദി മറ്റൊരു രാജ്യത്തിന്റെ തലവന് ഇത്രയും വലിയ സ്വീകരണവും ആദരവും നല്‍കുന്നത്.

മൂന്ന് ദിന സന്ദര്‍ശനത്തിനെത്തുന്ന സിംഗ് ആദ്യം കുറ്റവാളികളെ കൈമാറ്റം ചെയ്യാനുള്ള കരാറിലായിരിക്കും ഒപ്പിടുക. ഭീകരതയെ നേരിടാനുള്ള സംയുക്ത പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ പത്തോളം കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കും.

കഴിഞ്ഞ 28 വര്‍ഷത്തിനുള്ളില്‍ സൌദി സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മന്‍‌മോഹന്‍ സിംഗ്. ജവഹര്‍ലാല്‍ നെഹ്രുവും ഇന്ദിരാഗാന്ധിയുമാണ് സൌദി സന്ദര്‍ശിച്ചിട്ടുള്ള മറ്റ് ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :