രാഹുലിനെ പിന്തുണച്ച് വനിത എംഎല്‍എ‍; വെട്ടിലായത് ബിജെപി!

ചാണ്ഡിഗഢ്| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
PRO
പഞ്ചാബില്‍ പത്തില്‍ ഏഴ് യുവാക്കളും മയക്കുമരുന്നിന് അടിമകളാണെന്ന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. സംസ്ഥാനം ഭരിക്കുന്ന ബി ജെ പി സര്‍ക്കാര്‍ രാഹുലിനെതിരെ ശക്തമായി രംഗത്തെത്തുകയും ചെയ്തു.

എന്നാല്‍ രാഹുലിന്റെ പ്രസ്താവന ശരിവച്ച് ബിജെപി എം എല്‍ എ തന്നെ രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. ബിജെപി എംപി നവജ്യോത് സിദ്ധുവിന്‍റെ ഭാര്യയും എംഎല്‍എയുമായ നവജ്യോത് കൗര്‍ ആണ് രാഹുലിനെ പിന്തുണയ്ക്കുന്നത്.

സംസ്ഥാനത്തെ 60 മുതന്‍ 70 ശതമാനം വരെയുള്ള യുവജനങ്ങള്‍ മയക്കുമരുന്നിന് അടിമകളാണെന്ന് ലോകാരോഗ്യ സംഘടയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ളതായി നവജ്യോത് കൗര്‍ ചൂണ്ടിക്കാട്ടി.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :