ഇടതു പാര്‍ട്ടികളുടെ ഐക്യമുണ്ടാവണം: എം വി രാഘവന്‍

കണ്ണൂര്‍| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
കുത്തകകളുടെ കോടിക്കണക്കിനു രൂപ അച്ചാരം പറ്റി പ്രവര്‍ത്തിക്കുന്ന സിപിഎമ്മിനെതിരെ ഇടതുപക്ഷ പാര്‍ട്ടികളുടെ ഐക്യമുണ്ടാകണമെന്ന് സി എം പി നേതാവ് എം വി രാഘവന്‍. കമ്യൂണിസ്റ്റുകാരനെ കൊലപ്പെടുത്തിയിട്ട്‌ ഞങ്ങള്‍ വിപ്ലവകാരികളാണ്‌ എന്നു പറഞ്ഞുനടക്കുന്നത്‌ അപമാനകരമാണെന്നും രാഘവന്‍ പറഞ്ഞു.

തൊഴിലാളി വര്‍ഗ സര്‍വാധിപത്യമോ ബലപ്രയോഗത്തിലൂടെയുള്ള വിപ്ലവമോ ഇവിടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സിഖുകാരെ കൂട്ടക്കൊല ചെയ്‌തതിന്റെ പാപക്കറ മാറ്റാനാണ്‌ മന്‍മോഹന്‍ സിംഗിനെകോണ്‍ഗ്രസ്‌ പ്രധാനമന്ത്രിയാക്കിയത്. എന്നാല്‍ ഇപ്പോള്‍ കറ മുഴുവന്‍ ജനങ്ങള്‍ പേറുകയാണെന്നും അദ്ദേഹം പറഞ്ഞു.

കാണുന്നതിനെല്ലാം വില കൂട്ടുകയാണ്‌ സര്‍ക്കാര്‍. കേന്ദ്രത്തിലെ കോണ്‍ഗ്രസ്‌ ഭരണത്തിലെ കൊള്ളരുതായ്മ അവസാനിപ്പിക്കണം. കുത്തകമുതലാളിമാരുടെ നേതൃത്വത്തിലുള്ള ബൂര്‍ഷാ ഭൂപ്രഭു പാര്‍ട്ടിയാണു കോണ്‍ഗ്രസെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :