മൂന്ന് തവണ തോറ്റവര്‍ മാറി നില്‍ക്കണം: രാഹുല്‍ ഗാന്ധി

റാഞ്ചി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
അടുത്ത പൊതുതെരഞ്ഞെടുപ്പിനായി ഒരുങ്ങാന്‍ പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയുടെ ആഹ്വാനം. ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മൂന്നുതവണ മത്സരിച്ചു തോറ്റവര്‍ മറ്റുള്ളവര്‍ക്ക് അവസരം നല്‍കണം എന്ന് രാഹുല്‍ ആവശ്യപ്പെട്ടു. റാഞ്ചിയില്‍ പാര്‍ട്ടി യോഗത്തില്‍ സംസാരിക്കവേയാണ് രാഹുല്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.

2014-ലെ തെരഞ്ഞെടുപ്പിന് ഇപ്പോള്‍ തന്നെ സജ്ജരാകണമെന്ന് രാഹുല്‍ ആഹ്വനം ചെയ്തു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരുടെ പേരുകള്‍ ഏഴ് മാസങ്ങള്‍ക്ക് മുമ്പെങ്കിലും പുറത്തുവിടണമെന്നാണ് തന്റെ അഭിപ്രായമെന്നും രാഹുല്‍ വ്യക്തമാക്കി.

രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായി രാഹുല്‍ പാര്‍ട്ടിയുടെ സുപ്രധാന പദവിയിലേക്ക് എത്താന്‍ പോകുകയാണ് എന്നാണ് റിപ്പോര്‍ട്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :