രാജ് താക്കറെയ്ക്ക് ജാമ്യം അനുവദിച്ചു

മുംബൈ| WEBDUNIA| Last Modified തിങ്കള്‍, 29 ജൂണ്‍ 2009 (16:10 IST)
ഉത്തരേന്ത്യക്കാര്‍ക്ക് എതിരെ കലാപം നടത്തിയ കേസില്‍ തിങ്കളാഴ്ച അറസ്റ്റിലായ എം എന്‍ എസ് നേതാവ് രാജ് താക്കറെയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. ഒരുലക്ഷം രൂ‍പയാണ് ജാമ്യത്തുക.

തിങ്കളാഴ്ച രാവിലെ രാജ് കല്യാണ്‍ കോടതിയില്‍ കീഴടങ്ങുകയായിരുന്നു. പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയും രാജിനെ കല്യാണിലെ ജി‌ആര്‍പി സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഉടന്‍ തന്നെ രാജിന്‍റെ അഭിഭാഷകന്‍ ജാമ്യഹര്‍ജി നല്‍കുകയായിരുന്നു.

ഇതേകേസില്‍ രാജ് സമ്പാദിച്ചിരുന്ന മുന്‍‌കൂര്‍ ജാമ്യം ജൂണ്‍ 16 ന് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ജൂണ്‍ അവസാനത്തോടെ ബന്ധപ്പെട്ട കോടതിയില്‍ ഹാജരാവാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരാണ് രാജിന് ഇടക്കാല മുന്‍‌കൂര്‍ ജാമ്യം അനുവദിച്ചെതിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.

2008 ഒക്ടോബര്‍ 19 ന് ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. റയില്‍‌വെ റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ പരീക്ഷ എഴുതാന്‍ കല്യാണില്‍ എത്തിയ ഉത്തരേന്ത്യന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരെയായിരുന്നു എം എന്‍ എസ് ആക്രമണം അഴിച്ചുവിട്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :