രാജ് താക്കറെ കോടതിയില്‍ കീഴടങ്ങി

മുംബൈ| WEBDUNIA| Last Modified തിങ്കള്‍, 29 ജൂണ്‍ 2009 (12:44 IST)
മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന (എം എന്‍ എസ്) നേതാവ് രാജ് താക്കറെ തിങ്കളാഴ്ച കല്യാണ്‍ കോടതിയില്‍ കീഴടങ്ങി. 2008 ല്‍ റയില്‍‌വെ പരീക്ഷയ്ക്ക് എത്തിയ ഉത്തരേന്ത്യന്‍ ഉദ്യോഗാര്‍ത്ഥികളെ എം എന്‍ എസ് പ്രവര്‍ത്തകര്‍ ആക്രമിച്ച കേസിലാണ് കീഴടങ്ങിയത്.

രാജ് ഭാര്യയോടൊപ്പമാണ് കോടതിയില്‍ എത്തിയത്. ഇന്നു തന്നെ ജാമ്യാപേക്ഷ നല്‍കുമെന്നാണ് സൂചന. പ്രോസിക്യൂഷന്റെയും രാജിന്റെയും വാദം കേട്ട ശേഷമായിരിക്കും കോടതി ജാമ്യാപേക്ഷയില്‍ തീരുമാനം എടുക്കുക.

ഇതേകേസില്‍ രാജ് സമ്പാദിച്ചിരുന്ന മുന്‍‌കൂര്‍ ജാമ്യം ജൂണ്‍ 16 ന് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ജൂണ്‍ അവസാനത്തോടെ ബന്ധപ്പെട്ട കോടതിയില്‍ ഹാജരാവാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരാണ് രാജിന് ഇടക്കാല മുന്‍‌കൂര്‍ ജാമ്യം അനുവദിച്ചെതിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.

2008 ഒക്ടോബര്‍ 19 ന് ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. റയില്‍‌വെ റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ പരീക്ഷ എഴുതാന്‍ കല്യാണില്‍ എത്തിയ ഉത്തരേന്ത്യന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരെയായിരുന്നു എം എന്‍ എസ് ആക്രമണം അഴിച്ചുവിട്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :