രാജിന് ഗവര്‍ണരുടെ സമന്‍സ്

മുംബൈ| PRATHAPA CHANDRAN| Last Modified വെള്ളി, 30 ജനുവരി 2009 (12:15 IST)
മഹാരാഷ്ട്ര നവനിര്‍മാ‍ണ്‍ സഭ (എം‌എന്‍‌എസ്) അധ്യക്ഷന്‍ രാജ് താക്കറെയ്ക്ക് ഗവര്‍ണറുടെ സമന്‍സ്. പാര്‍ട്ടിയുടെ യുവജന വിഭാഗം മുംബൈ സര്‍വകലാശാലയില്‍ നടത്തിയ ആക്രമണങ്ങളുമായി ബന്ധപ്പെട്ടാണ് സമന്‍സ്.

രാജ് താക്കറെ ഇന്ന് ഗവര്‍ണര്‍ എ സി ജാമിറിനു മുന്നില്‍ ഹാജരാവുമെന്നാണ് കരുതുന്നത്.

പാര്‍ട്ടിയുടെ യുവജന വിഭാഗം വൈസ് ചാന്‍സലറുമായി ചര്‍ച്ചയ്ക്ക് അവസരം നല്‍കാത്തതിനെ തുടര്‍ന്നാണ് ആക്രമണമഴിച്ചുവിട്ടത്. തെക്കന്‍ മുംബൈയിലെ സര്‍വകലാശാല ക്യാമ്പസ് ഇവര്‍ തകര്‍ത്തു.

പാഠ്യപദ്ധതിയില്‍ മാറ്റം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭമുണ്ടാക്കിയത്. സംഭവുമായി ബന്ധപ്പെട്ട് ആറ് പെരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് മുംബൈ പൊലീസ് അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :