മുലായത്തിന്റെ വിശ്വാസവഞ്ചന രാജ്യം തിരിച്ചറിയണം: തൃണമൂല്‍

കൊല്‍ക്കത്ത| WEBDUNIA|
PRO
PRO
രാഷ്ട്രപതി സ്ഥാനാര്‍ഥി വിഷയത്തില്‍ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ് യാദവിനു തൃണമൂല്‍ കോണ്‍ഗ്രസിന്റെ കടുത്ത വിമര്‍ശനം. മുലായം വിശ്വാസവഞ്ചകനാണെന്നാണ് തൃണമൂല്‍ എംപി സുഖേന്ദു ശേഖര്‍ റേ അഭിപ്രായപ്പെട്ടത്.

മുലായം കാണിച്ച വിശ്വാസവഞ്ചന രാജ്യം തിരിച്ചറിയണമെന്നും തൃണമൂല്‍ ആവശ്യപ്പെട്ടു.

എ പി ജെ അബ്ദുള്‍ കലാമിനെ വീണ്ടും രാ‍ഷ്ട്രപതിയാക്കണമെന്ന തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജിയുടെ ആവശ്യത്തെ ആദ്യം മുലായവും പിന്തുണച്ചിരുന്നു. എന്നാല്‍ പ്രണബിന്റ് പേര് സോണിയാ ഗാന്ധി പ്രഖ്യാപിച്ചപ്പോള്‍ മുലായം മലക്കം‌മറിഞ്ഞു. മുലായത്തെ ഒപ്പം കൂട്ടി കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള മമതയുടെ നീക്കം പാളുകളും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :