ജോയ് എബ്രഹാം കേരളാ കോണ്‍ഗ്രസ്(എം) രാജ്യസഭാ സ്ഥാനാര്‍ഥി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ജോയ് എബ്രഹാം കേരളാ കോണ്‍ഗ്രസ് എമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയാവും. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാണ് ജോയ് എബ്രഹാം മുന്‍ പൂഞ്ഞാര്‍ എം എല്‍ എയാണ്.

ജോയ് എബ്രഹാം, ഫ്രാന്‍സിസ് ജോര്‍ജ് എന്നീ പേരുകളാണ് രാജ്യസഭാ സീറ്റിനായി പറഞ്ഞുകേട്ടിരുന്നത്. എന്നാല്‍ ജോയ് എബ്രഹാമിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് കെ എം മാണിയും പി ജെ ജോസഫും തമ്മില്‍ ധാരണയിലെത്തുകയായിരുന്നു. ഇനി വരുന്ന സ്ഥാനങ്ങളിലേക്ക് ഫ്രാന്‍സിസ് ജോര്‍ജിനെ പരിഗണിക്കാമെന്ന് മാണി പി ജെ ജോസഫിന് ഉറപ്പു നല്‍കി എന്നാണ് വിവരം.

അതേസമയം രാജ്യസഭാ സ്ഥാനാര്‍ഥിയെക്കുറിച്ച് താനുമായി ചര്‍ച്ച നടത്തിയില്ലെന്ന വാദവുമായി പി സി ജോര്‍ജ് രംഗത്തെത്തി. എന്നാല്‍ ഇക്കാര്യത്തില്‍ പരസ്യമായ പോരിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കുമെന്നും സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ നേടിയെടുക്കുമെന്നും ജോയ് എബ്രഹാം പ്രതികരിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :