പ്രണബ് പൊട്ടിത്തെറിച്ചു, ഒടുവില്‍ ഖേദപ്രകടനം!

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
യുപിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പറഞ്ഞുകേള്‍ക്കുന്ന പേരാണ് പ്രണബ് മുഖര്‍ജിയുടേത്. കഴിഞ്ഞ ദിവസം നാടകീയ രംഗങ്ങളാണ് പ്രണബ് ലോക്സഭയില്‍ സൃഷ്ടിച്ചത്. കോപാകുലനായി നിയന്ത്രണം നഷ്ടപ്പെട്ട പ്രണബ് പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിക്കുകയായിരുന്നു. എന്നാല്‍ വൈകിട്ട് അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

ശൂന്യവേളയിലാണ് പ്രശ്നങ്ങളുണ്ടായത്. എയര്‍സെല്‍-മാക്സിസ് ഇടപാടില്‍ പി ചിദംബരത്തിനും മകനുമെതിരായ ആരോപണവും മധ്യപ്രദേശിലെ കര്‍ഷക സമരവും പ്രതിപക്ഷം ഉയര്‍ത്തിയപ്പോഴാണ് പ്രണബിന് നിയന്ത്രണം നഷ്ടപ്പെട്ടത്. ചിദംബരം വിഷയം ഉന്നയിച്ച ബി ജെ പി അംഗങ്ങള്‍ സര്‍ക്കാര്‍ രാജിവയ്ക്കണം എന്നാവശ്യപ്പെട്ടു. സഭാ നേതാവായ ധനമന്ത്രി പ്രണബ് മറുപടി പറയണമെന്ന് കൂടി അംഗങ്ങള്‍ ആവശ്യപ്പെട്ടതോടെ അദ്ദേഹത്തിന്റെ ഭാവം‌മാറി. നിങ്ങള്‍ നിര്‍ബന്ധിച്ചതുകൊണ്ട് ഞാന്‍ സംസാരിക്കാന്‍ പോവുന്നില്ല. പ്രതിപക്ഷം എല്ലാ ദിവസവും ഇതൊരു ശീലമാക്കിയിരിക്കുകയാണ്. സ്പീക്കര്‍ പറഞ്ഞാല്‍ മാത്രമേ ഞാന്‍ അനുസരിക്കൂ. അതു മാത്രമേ അനുസരിക്കേണ്ടതുള്ളൂവെന്നും പറഞ്ഞ് പ്രണബ് പൊട്ടിത്തെറിക്കുകയായിരുന്നു.

ഇതേത്തുടര്‍ന്നുണ്ടായ ബഹളം മൂലം സ്പീക്കര്‍ മീരാകുമാര്‍ രണ്ട് തവണ സഭ നിര്‍ത്തിവച്ചു. എന്നാല്‍ വൈകിട്ട് സഭയില്‍ പ്രണബ് ഖേദപ്രകടനം നടത്തി. സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്നും തന്റെ നിയന്ത്രണം വിട്ടുപോയെന്നും അദ്ദേഹം സമ്മതിച്ചു. ഇതോടെ പ്രതിപക്ഷവും ശാന്തരായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :